വികസന ദുബൈയുടെ പുതിയ തിരയിളക്കമായി ദുബൈ ഹാര്‍ബര്‍
text_fieldsദുബൈ: ഏതു മേഖലയിലും ഏറ്റവും മികച്ചത് സ്വന്തമാക്കുന്ന ദുബൈയുടെ വികസനത്തിന് മറ്റൊരു നാഴികക്കല്ലായി ‘ദുബൈ ഹാര്‍ബര്‍’ ഒരുങ്ങുന്നു. രണ്ടുകോടി ചതുരശ്ര അടി വിസ്തൃതിയില്‍ 1400 കപ്പലുകള്‍ നിര്‍ത്തിയിടാനാവുന്ന ബെര്‍ത്തുകളും പോര്‍ട്ടും ടെര്‍മിനലും കൂറ്റന്‍ മാളും താമസ കേന്ദ്രങ്ങളും ഹോട്ടലുകളും ടൂറിസ്റ്റ് സൗകര്യങ്ങളുമടങ്ങുന്ന പദ്ധതി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പ്രഖ്യാപിച്ചത്.
നാലുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാവുന്നതോടെ മധ്യപൂര്‍വേഷ്യ-നോര്‍ത്ത് ആഫ്രിക്ക (മേന) മേഖലയിലെ ഉല്ലാസ നൗകകള്‍ക്കായുള്ള ഏറ്റവും വലിയ കടലോരമായി ദുബൈ ഹാര്‍ബര്‍ മാറും. ജുമൈറ ബീച്ച് റെഡിഡന്‍സിനും (ജെ.ബി.ആര്‍) പാം ജുമൈറക്കും ഇടയിലെ മിനാ അല്‍ സെയാഹി എന്നറിയപ്പെടുന്ന കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റിലാണ് ഈ അത്ഭുത ദ്വീപ് രൂപം കൊള്ളുക.
ജെ.ബി.ആറും സിറ്റിവാക്കും ലാസ്റ്റ് എക്സിറ്റുമെല്ലാം നിര്‍മിച്ച മിരാസ് ഹോള്‍ഡിങ് കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. രാജ്യത്തിന്‍െറ ടൂറിസം ഭൂപടത്തിലും മേഖലയുടെ ടൂറിസം വികസനത്തിനും ഗുണകരമായ മികച്ച മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നതാവും ഈ അതി നൂതന പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
സമുദ്രമേഖലയുമായി ഐതിഹാസിക ബന്ധങ്ങളുള്ള നാം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ പാരമ്പര്യം വികസനത്തിന്‍െറ പുതു മേഖലകളിലേക്കായി തുറക്കപ്പെടുകയാണ്. സമുദ്ര വിനോദ സഞ്ചാര രംഗത്ത് ദുബൈയുടെ സ്ഥാനം കൂടുതല്‍ മുന്നിലത്തെിക്കുന്നതാവും പുതിയ സംരംഭം.
ആഡംബര ഹോട്ടലും മേല്‍തട്ടില്‍ നിന്ന് ചുറ്റുപാടുമുള്ള കാഴ്കള്‍ ദര്‍ശിക്കാനുള്ള സംവിധാനവും സജ്ജീകരിച്ച 135 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസ് എന്നിവ ഉള്‍ക്കൊള്ളുന്ന മികച്ച വാസ്തുശില്‍പ ഭംഗിയുള്ള ദുബൈ ലൈറ്റ് ഹൗസ് ആണ് പദ്ധതിയിലെ മറ്റൊരു ആകര്‍ഷണീയത.
വര്‍ഷം മുഴുവന്‍ മേളകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാന്‍ സൗകര്യമുള്ള കൂറ്റന്‍ വേദികള്‍ ഹാര്‍ബറിലുണ്ടാവും. വാട്ടര്‍ സ്റ്റേഷന്‍, മൂന്ന് ഹെലിപാഡുകള്‍, മെട്രോയുമായി ബന്ധിപ്പിച്ച് മോണോ റെയില്‍, ജോഗിങ്ങിനും ¥ൈസക്കിളിങ്ങിനുമായി ട്രാക്ക്, പാലങ്ങള്‍ റോഡുകള്‍ എന്നിവയും നിര്‍മിക്കും.
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ദര്‍ശനങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മിറാസ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹബ്ബി പറഞ്ഞു. ലോക ടൂറിസം രംഗത്ത് ദുബൈയുടെ പ്രാമൂഖ്യം ഉയര്‍ത്താനും ഇതു സഹായിക്കും.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ ചെയര്‍മാനും എമിറേറ്റ്സ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം, ദുബൈ ഇന്‍റര്‍ നാഷനല്‍ മറൈന്‍ ക്ളബ് ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, പ്രൊട്ടോക്കോള്‍ വിഭാഗം ഡി.ജി ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
