ജിദ്ദ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട
text_fieldsജിദ്ദ: കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ജിദ്ദ എയര്‍പോര്‍ട്ട് വഴി ഇറക്കുമതി ചെയ്ത തേനീച്ചക്കൂടുകള്‍ അടങ്ങിയ പെട്ടികള്‍ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 1,78,374 ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സുരക്ഷ സാങ്കേതികവിദ്യകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തേനീച്ചക്കൂടുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
മയക്കുമരുന്ന് പിടികൂടിയശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോളുമായി ഏകോപനം നടത്തി. മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തതായി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

