ഹാലത്ത് അമ്മാറിൽ വൻ മയക്കുമരുന്ന് വേട്ട; 50 ലക്ഷം ഗുളികകൾ പിടിച്ചെടുത്തു
text_fieldsജിദ്ദ: ജോർഡൻ അതിർത്തി കവാടമായ ഹാലത്ത് അമ്മാറിൽ വൻ മയക്കുമരുന്ന് വേട്ട. അരക്കോടിയോളം കാപ്റ്റഗൺ ഗുളികകൾക്കൊപ്പം മറ്റുമയക്കുമരുന്നുകളുമാണ് അതിർത്തി കടന്നെത്തിയ ഒരു വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. സൗദി അറേബ്യൻ കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്. ഹഖ്ലിനും ഹദീതക്കും പുറമേ ജോർഡനിലേക്കുള്ള സൗദിയുടെ പ്രധാന അതിർത്തി കവാടങ്ങളിലൊന്നാണ് തബൂക്കിലെ ഹാലത്ത് അമ്മാർ. വളരെ സൂക്ഷ്മമായ കസ്റ്റംസ് പരിശോധന നടക്കുന്ന കേന്ദ്രങ്ങളിലൊന്നുമാണ് ഇത്. ഇന്നലെ സംശയത്തെ തുടർന്നാണ് അതിർത്തി കടന്നുവന്ന സ്വകാര്യ വാഹനത്തെ അധികൃതർ പരിശോധനക്ക് വിധേയമാക്കിയത്. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.
എന്നാൽ വിശദമായ പരിശോധനയിൽ വാഹനത്തിെൻറ വിവിധ ഭാഗങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ച് വെച്ച വൻ മയക്കുമരുന്ന് ശേഖരം ശ്രദ്ധയിൽപെടുകയായിരുന്നു. കാറിെൻറ ബോഡി, സീറ്റുകൾ, ടയറുകൾ, മേൽഭാഗം എന്നിവിടങ്ങളിലാണ് ഇവ ഒളിച്ചുവെച്ചിരുന്നത്. മൊത്തം 48,39,000 കാപ്റ്റഗൺ ഗുളികകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൂടാതെ അരക്കിലോേയാളം വേറെ മയക്കുമരുന്നുകളും. മയക്കുമരുന്ന് കടത്തുകാർ ഒാരോദിവസം വ്യത്യസ്തമായ മാർഗങ്ങളാണ് അവലംബിക്കുന്നതെന്ന് ഹാലത് അമ്മാർ കസ്റ്റംസ് ജനറൽ ഡയറക്ടർ ഖാലിദ് അൽ റുമൈഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
