യാമ്പു വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട
text_fieldsയാമ്പു: യാമ്പുവിെല പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരെൻറ ബാഗിൽ നിന്ന് 17,310 ഫെനതിലിൻ ഗുളികകളാണ് കസ്റ്റംസ് വിഭാഗം കണ്ടെത്തിയതെന്ന് ഡയറക്ടർ ജന. അലാ നഹ്ഹാസ് അറിയിച്ചു.
കാപ്റ്റഗൻ എന്നും അറിയപ്പെടുന്ന ഫെനതിലിൻ ഗുളികകൾ ബാഗിനുള്ളിലെ ഒരു തടി പെട്ടിക്ക് അകത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കാർബൺ പേപ്പർ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു തടി പെട്ടി.
മയക്കുമരുന്ന് കടത്താൻ വ്യത്യസ്തമായ മാർഗങ്ങളാണ് കടത്തുകാർ സ്വീകരിക്കുന്നതെന്നും കസ്റ്റംസ് വിഭാഗത്തിെൻറ സൂക്ഷ്മത കൊണ്ടാണ് ഇവ പിടിച്ചെടുത്തതെന്നും ജനറൽ നഹ്ഹാസ് അറിയിച്ചു.
പിടിയിലായ ആളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
