Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മ​യ​ക്കു​മ​രു​ന്നു​വേ​ട്ട തു​ട​രു​ന്നു; വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി, നി​ര​വ​ധി പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
drugs hunt
cancel

യാം​ബു: സൗ​ദി​യി​ൽ ‘മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ യു​ദ്ധം’ എ​ന്ന കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റെ​യ്‌​ഡു​ക​ൾ രാ​ജ്യ​​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടു​ക​യും ചെ​യ്​​ത​താ​യി നാ​ർ​കോ​ട്ടി​ക് പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച അ​സീ​ർ പ്ര​വി​ശ്യ​യി​ൽ 35 കി​ലോ ഹ​ഷീ​ഷ് ക​ട​ത്തി​യ​തി​ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ സ്വ​ദേ​ശി പൗ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്തു.

‘മെ​ത്താം​ഫെ​റ്റാ​മൈ​ൻ’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് ര​ണ്ടു പാ​കി​സ്​​താ​നി​ക​ളെ ജി​ദ്ദ​യി​ൽ അ​റ​സ്​​റ്റ്​ ചെ​യ്തു. ജീ​സാ​ൻ മേ​ഖ​ല​യി​ലെ അ​ൽ അ​ർ​ദ​യി​ൽ 40 കി​ലോ ‘ഖാ​ത്ത്’ ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി​ര​ക്ഷാ​സേ​ന പ​ട്രോ​ളി​ങ്​ സം​ഘം പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​യ​ക്കു​മ​രു​ന്ന് ഓ​പ​റേ​ഷ​നി​ൽ ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, തോ​ക്കു​ക​ൾ, മ​റ്റ് ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ സം​ശ​യാ​സ്പ​ദ​മാ​യ വി​വി​ധ വ​സ്തു​ക്ക​ൾ പ്ര​തി​ക​ളി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു.

ജീ​സാ​നി​ൽ സൗ​ദി അ​തി​ർ​ത്തി​സു​ര​ക്ഷാ​സേ​ന വി​ജ​യ​ക​ര​മാ​യി ലാ​ൻ​ഡ് പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യും അ​തി​ർ​ത്തി​സു​ര​ക്ഷാ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ഒ​രു യ​മ​നി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

ഇ​തേ മേ​ഖ​ല​യി​ൽ നി​ന്ന് 42 കി​ലോ ഹ​ഷീ​ഷ് ക​ട​ത്തി​യ​തി​ന് മൂ​ന്ന് ഇ​ത്യോ​പ്യ​ക്കാ​രെ​യും പി​ടി​കൂ​ടി. റി​യാ​ദി​ൽ 6.2 കി​ലോ ‘മെ​ത്താം​ഫെ​റ്റാ​മൈ​ൻ’ ക​ട​ത്തു​ന്ന​തി​നി​ടെ പാ​കി​സ്​​താ​നി​യെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ അ​റ​സ്​​റ്റ്​ ചെ​യ്തു. ഖ​സീം പ്ര​വി​ശ്യ​യി​ൽ ഹ​ഷീ​ഷ് ടാ​ബ്‌​ലെ​റ്റു​ക​ൾ ക​ട​ത്തി​യ സ്വ​ദേ​ശി പൗ​ര​നെ ലോ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

പി​ടി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കെ​തി​രെ പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കേ​സു​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 1910@zatca.gov.sa എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്ന് 1910 എ​ന്ന ന​മ്പ​റി​ലോ വി​ദേ​ശ​ത്തു​നി​ന്ന് +966114208417 എ​ന്ന ന​മ്പ​റി​ലോ വി​ളി​ച്ചോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs huntarrest
News Summary - drugs hunt-Large amount of drugs found-many people arrested
Next Story