ദമ്മാമിൽ വന്‍ ലഹരി വേട്ട; രണ്ട് പേർ പിടിയിൽ
text_fieldsദമ്മാം: ദമ്മാമിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. വിതരണത്തിനായി വാഹനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളാണ് കസ്‌റ്റംസ് അധികൃതരുടെ സഹായത്തോടെ സുരക്ഷാ സേന പിടികൂടിയത്. അഞ്ച് ദശലക്ഷത്തിലേറെ നിരോധിത ഗുളികകളാണ് കണ്ടെത്തിയത്. 255 നിരോധിത ലഹരി വസ്‌തുക്കളും പിടികൂടി.
ലഹരിവിതരണ സംഘാംഗങ്ങളായ രണ്ട് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് പരിശോധനക്കിടെ സംഘം പിടിയിലായത്. വലിയ ട്രൈലറിൽ, പെട്രോൾ ടാങ്കിനോട് ചേർന്നും ഇരുവശങ്ങളിലും പ്രത്യേകം അറകളുണ്ടാക്കി അതിനകത്ത് ലഹരി വസ്‌തുക്കൾ ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. വിദഗ്ധ പരിശോധനയിലാണ് ലഹരി കടത്താനുള്ള ശ്രമം കണ്ടെത്തിയത്. തുടർ നടപടികൾക്കായി പിടികൂടിയവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
