Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലഹരി കടത്ത്: വിവിധ...

ലഹരി കടത്ത്: വിവിധ സംഭവങ്ങളിലായി സൗദിയിൽ 13 ​പേർ അറസ്റ്റിൽ

text_fields
bookmark_border
ലഹരി കടത്ത്: വിവിധ സംഭവങ്ങളിലായി സൗദിയിൽ 13 ​പേർ അറസ്റ്റിൽ
cancel

ജുബൈൽ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ ലഹരി വസ്തുവുമായി ബന്ധമുള്ള 13 പേർ അറസ്​റ്റിലായി. റിയാദ്, ജീസാൻ, ജിദ്ദ, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ വ്യത്യസ്‌ത റെയ്ഡുകളിൽ മയക്കുമരുന്നും തോക്കുകളും അനധികൃതമായി കൈവശം വെച്ചതിനാണ് അറസ്റ്റ്.

ജീസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റിലെ അതിർത്തി സുരക്ഷാസേന പട്രോളിങ്​ നടത്തുന്നതിനിടെ ഏഴ് യമനി പൗരന്മാരാണ്​ ലഹരി വസ്തു കടത്താൻ ശ്രമിച്ചതിന് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ പിടിയിലായത്​. ഇതേ മേഖലയിൽ തന്നെ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് സൗദി പൗരന്മാരും അറസ്​റ്റിലായി. ജീസാൻ സുരക്ഷാ പട്രോളിങ്​ വിഭാഗം, ഹാഷിഷ് കടത്താനുള്ള ചില ശ്രമങ്ങൾ പരാജയപ്പെടുത്തി. ഇവരിൽനിന്ന്​ ഒരു തോക്ക് പിടിച്ചെടുക്കുകയും ചെയ്തു.

ജിദ്ദയിൽ മെതാംഫെറ്റാമിൻ (ഷാബു) എന്ന മയക്കുമരുന്ന് വിറ്റതിന് പ്രദേശവാസിയും പാകിസ്​താനിയും അറസ്റ്റിലായി. തബൂക്കിൽ ആംഫെറ്റാമൈൻ വിറ്റതിനും കിഴക്കൻ പ്രവിശ്യയിൽ സാമൂഹിക മാധ്യമങ്ങളിൽ കഞ്ചാവ് പ്രദർശിപ്പിച്ചതിനും ഓരോ സ്വദേശി പൗരന്മാർ പിടിയിലായി. സുരക്ഷാ കാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചെന്നും ജനറൽ ഡയറക്​ടറേറ്റ്​ അറിയിച്ചു. മയക്കുമരുന്ന് ആസക്തിയെയും അതില്ലാതാക്കുന്നതിനെയും കുറിച്ച്​ ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും ലഹരി വിരുദ്ധ വിദ്യാഭ്യാസം നൽകുന്നതിനുമായി ആരോഗ്യ മന്ത്രാലയത്തിന്​ ഒരു ഓൺലൈൻ പോർട്ടലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug traffickingDrug saleSaudi Arabia
News Summary - Drug trafficking: 13 people arrested in Saudi Arabia in various incidents
Next Story