Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടര ലക്ഷം ദീനാറിന്റെ മയക്കുമരുന്നുമായി പിടിയിൽ

text_fields
bookmark_border
രണ്ടര ലക്ഷം ദീനാറിന്റെ മയക്കുമരുന്നുമായി പിടിയിൽ
cancel
camera_alt

പിടികൂടിയ മയക്കുമരുന്നും പ്രതിയും

കുവൈത്ത് സിറ്റി: രാജ്യത്ത് വൻ മയക്കുമരുന്നു പിടികൂടി. ഏകദേശം 16 കിലോഗ്രാം വരുന്ന ക്രിസ്റ്റൽ മെത്തുമായി ബിദൂനിയെ കഴിഞ്ഞ ദിവസം കുവൈത്ത് സുരക്ഷസേന പിടികൂടി. രണ്ടര ലക്ഷം കുവൈത്ത് ദീനാർ വിലമതിക്കുന്നതാണ് ഇത്. ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് വാങ്ങാനെന്ന മട്ടിലെത്തിയാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ കുടുക്കിയത്. കൂടുതൽ അന്വേഷണത്തിൽ പ്രതി മുമ്പും മയക്കുമരുന്ന് കടത്തിയിരുന്നതായും സെൻട്രൽ ജയിലിൽനിന്ന് മോചിതനാണെന്നും കണ്ടെത്തി.

പിടിച്ചെടുത്ത മയക്കുമരുന്നുകൾ വിതരണത്തിനായി കൈവശംവെച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത്, ഉപയോഗം,വിൽപന എന്നിവക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - drug seized case
Next Story