മയക്കുമരുന്ന് ഗുളികകൾ ജിദ്ദയിൽ പിടികൂടി
text_fieldsജിദ്ദയിൽ മയക്കുമരുന്നു കടത്താൻ ശ്രമിച്ചവരെ പിടികൂടിയപ്പോൾ
ജിദ്ദ: സൗദി അറേബ്യയിലേക്ക് 12,98,886 ആംഫെറ്റാമൈൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പരാജയപ്പെടുത്തി.
ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി ഇലക്ട്രിക് ഓവനുകൾക്കുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് സകാത്ത് ടാക്സ് കസ്റ്റംസ് അതോറിറ്റിയുടെ സഹായത്തോടെ പിടികൂടിയത്. ഇവ സ്വീകരിക്കേണ്ട രണ്ടാളുകൾ റിയാദ് മേഖലയിൽനിന്നും ജിദ്ദ ഗവർണറേറ്റിൽനിന്നും പിടിയിലായി.
ഒരാൾ സ്വദേശി പൗരനും മറ്റൊരാൾ സുഡാനി പൗരനുമാണ്. ഇവരെ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി.

