ജോർഡൻ അതിർത്തിയിൽ  വൻ മയക്കുമരുന്ന്​ വേട്ട

08:10 AM
14/01/2018
ഹദീതയിലെ മയക്കുമരുന്ന്​ വേട്ട
ജിദ്ദ: രാജ്യത്തേക്ക്​ വൻതോതിൽ മയക്കുമരുന്ന്​ കടത്താനുള്ള ശ്രമം സൗദി കസ്​റ്റംസ്​ വിഭാഗം തകർത്തു. ജോർഡൻ അതിർത്തിയായ ഹദീത വ​ഴിയാണ്​ ആംഫിറ്റമിൻ ഗുളികകൾ കടത്താനുള്ള നീക്കമുണ്ടായത്​. 
നാലു വാഹനങ്ങളിലായി കൊണ്ടുവന്ന 13,25,433 ഗുളികകൾ കസ്​റ്റംസ്​ പിടിച്ചെടുത്തു. വാഹനത്തി​​െൻറ വിവിധ ഭാഗങ്ങളിൽ വിദഗ്​ധമായി ഒളിപ്പിച്ചാണ്​ ഗുളികകൾ കൊണ്ടുവന്നത്​. കസ്​റ്റംസ്​ വിഭാഗത്തി​​െൻറ പതിവ്​ വാഹനപരിശോധനയിലാണ്​ സംശയം തോന്നിയത്​. 
പിടിയിലായവരെ തുടർനടപടികൾക്കായി പബ്ലിക്​ പ്രോസിക്യൂഷന്​ വിട്ടുകൊടുത്തു. പിടിച്ചെടുത്ത വാഹനങ്ങളും ബന്ധപ്പെട്ട വിഭാഗത്തിന്​ കൈമാറിയിട്ടുണ്ട്​. സമീപകാലത്ത്​ രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടയാണിത്​. മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ചതിന്​ സൗദി പൗരനെ ബുധനാഴ്​ച തബൂക്കിൽ വധിച്ചതിന്​ പിന്നാലെയാണ്​ ഇൗ സംഭവം.
COMMENTS