ബുറൈദയിൽ ലഹരിമരുന്ന് വിതരണസംഘം പിടിയിൽ
text_fieldsഅൽ ഖസീം പ്രവിശ്യയിൽ ലഹരിമരുന്ന് വിതരണസംഘം അറസ്റ്റിലായപ്പോൾ
ബുറൈദ: ലഹരിമരുന്ന് വിതരണസംഘത്തെ അതിസാഹസികമായി പിടികൂടി. അൽ ഖസീം പ്രവിശ്യയിൽനിന്നാണ് മൂന്ന് സൗദി യുവാക്കളടങ്ങിയ സംഘത്തെ, രഹസ്യ നിരീക്ഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സുരക്ഷ വകുപ്പുകൾ, ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് സംഘത്തെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്തത്.
പ്രതികളുടെ സങ്കേതം കണ്ടെത്തി അവിടെ കയറി സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പരിശോധനയിൽ 26 കിലോഗ്രാം ഹഷീഷും ലഹരി ഗുളികകളും കണ്ടെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

