സൗദി വ്യോമസേനക്ക് കരുത്തായി സഖ്ർ ഡ്രോൺ
text_fieldsറിയാദ്: സൗദി വ്യോമസേനക്ക് മുതൽക്കൂട്ടായി പുതിയ ആളില്ലാ വിമാനം (ഡ്രോൺ) തയാറാകുന്നു. റിയാദിലെ കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കെ.എ.സി.എസ്.ടി) വികസിപ്പിച്ചെടീത്ത സഖ്ർ-^ 1 ഡ്രോൺ പദ്ധതി കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചു.
അതിനൂതന സാേങ്കതിക വിദ്യയാണ് സഖ്ർ ഒന്നിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കെ.എ.സി.എസ്.ടി പ്രസിഡൻറ് അമീർ തുർക്കി ബിൻ സൗദ് ബിൻ മുഹമ്മദ് വ്യക്തമാക്കി. കെ.എ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സംവിധാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇപ്പോൾ നിലവിലുള്ള ഏതുമികച്ച ഡ്രോണുകളേയും അതിജയിക്കാൻ ഇൗ സംവിധാനം ഉപകരിക്കും.
ഒറ്റപറക്കലിൽ 2,500 കിലോമീറ്ററിലേറെ താണ്ടാൻ സഖ്റിന് സാധിക്കും. മിസൈലുകളും ഗൈഡഡ് േബാംബുകളും വഹിക്കാനും അതിസൂക്ഷ്മമായി ലക്ഷ്യം ഭേദിക്കാനുമുള്ള നവീന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്ത് കിലോമീറ്ററിനുള്ളിലുള്ള ലക്ഷ്യം വെറും ഒന്നരമീറ്ററിെൻറ മാത്രം വ്യതിയാന സാധ്യതയിൽ തകർക്കാനുള്ള കഴിവും ഇൗ ഡ്രോണിൽ ഉൾച്ചേർത്തിട്ടുണ്ട്. 20,000 അടി ഉയരത്തിൽ നിർത്താതെ 24 മണിക്കൂർ പറക്കാനുള്ള ശേഷിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
