Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂതികൾക്ക്​ അറബ്​...

ഹൂതികൾക്ക്​ അറബ്​ സഖ്യസേനയുടെ തിരിച്ചടി; ആയുധപ്പുരകൾക്ക്​ നേരെ വ്യോമാക്രമണം

text_fields
bookmark_border
ഹൂതികൾക്ക്​ അറബ്​ സഖ്യസേനയുടെ തിരിച്ചടി; ആയുധപ്പുരകൾക്ക്​ നേരെ വ്യോമാക്രമണം
cancel

ജിദ്ദ: ഹൂതികൾക്ക്​ അറബ്​ സഖ്യസേനയുടെ തിരിച്ചടി. തുടർച്ചയായി സൗദിയിലേക്ക്​ ആക്രമണം നടത്തിയ ഹൂതികൾക്കെതിരെ ശ നിയാഴ്​ച സഖ്യസേന വ്യോമാക്രമണം നടത്തി. യമനിലെ ഹജ്ജ പ്രവിശ്യയിലെ ഹൂതി സൈനിക കേന്ദ്രത്തിന്​ നേരെയാണ്​ സഖ്യസേന വ്യോമാക്രമണം നടത്തിയത്. സ്​​ഫോടക വസ്​തുക്കളും ആയുധങ്ങളും നിറച്ച വാഹനങ്ങളും ആയുധപ്പുരകളും ഹൂതി സൈനിക പോസ ്​റ്റുകളും ആക്രമിക്കപ്പെട്ടു. വിശദാംശങ്ങൾ സഖ്യസേന പുറത്തുവിട്ടിട്ടില്ല. ഹൂതികളുടെ ആക്രമണ പദ്ധതികളെ നിർവീര്യമാക്കുമെന്ന്​ സേന നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു.

സൗദിയിലെ നജ്​റാൻ വിമാനത്താവളം ലക്ഷ്യമാക്കി കഴിഞ്ഞയാഴ്​ച രണ്ട്​ തവണ ഹൂതി ഡ്രോൺ ആക്രമണശ്രമം നടന്നിരുന്നു. രണ്ട്​ തവണയും സ്​ഫോടക വസ്​തു നിറച്ച ഡ്രോൺ സൗദി പ്രതിരോധ സംവിധാനം തകർക്കുകയായിരുന്നു. ജനവാസകേന്ദ്രം ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണത്തിനെതിരെ ശക്​തമായി തിരിച്ചടിക്കു​െമന്ന്​ സഖ്യസേന വ്യക്​തമാക്കിയതാണ്​. സൗദിക്ക്​ നേരെ നടന്ന ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസ്​ അപലപിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്​ച മക്കയും ജിദ്ദയും ലക്ഷ്യമാക്കി ബാലിസ്​റ്റിക്​ മി​െസെൽ ആക്രമണവും നടന്നിരുന്നു. ഇതെല്ലാം സൗദി ​ പ്രതിരോധ സംവിധാനം തകർക്കുകയായിരുന്നു. റിയാദിലെ അരാംകോ എണ്ണക്കുഴൽ തകർത്തതും ദുബൈതീരത്ത്​ സൗദി എണ്ണടാങ്കറുകൾക്ക്​ നേരെ ആക്രമണം നടന്നതും കഴിഞ്ഞ ആഴ്​ചകളിലാണ്​. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്​ സഖ്യസേന ആവർത്തിച്ചാവശ്യപ്പെടു​േമ്പാഴാണ്​ യു. എൻ സമാധാന ശ്രമങ്ങൾ തകർക്കുന്ന വിധത്തിൽ ഹൂതികളുടെ ഭാഗത്ത്​ നിന്ന്​ കഴിഞ്ഞ ആഴ്​ച ആക്രമണപരമ്പര ഉണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsdrone
News Summary - drone - saudi - gulf news
Next Story