Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി ഡ്രോൺ വഴി മരുന്ന് വിതരണം

text_fields
bookmark_border
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി
ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി ഡ്രോൺ വഴി മരുന്ന് വിതരണം
cancel

മക്ക: ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ എത്തുന്ന തീർഥാടകരുടെ ആരോഗ്യസംരക്ഷണത്തിനും സുരക്ഷയ്ക്കുമായി അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക). തിരക്കേറിയ പുണ്യസ്ഥലങ്ങൾക്കിടയിൽ അടിയന്തിര ഘട്ടങ്ങളിൽ അതിവേഗം മരുന്നുകൾ എത്തിക്കുന്നതിനായി ഡ്രോൺ സർവീസിന് അതോറിറ്റി പ്രവർത്തന അനുമതി നൽകി.

‘ടെറ ഡ്രോൺ അറേബ്യ’ എന്ന കമ്പനിക്കാണ് ഈ ചരിത്രപരമായ ആദ്യ പ്രവർത്തന പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങൾക്കുള്ളിൽ ഡ്രോൺ ഉപയോഗിച്ച് മരുന്ന് എത്തിക്കുന്നതിനായി നൽകുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഔദ്യോഗിക ലൈസൻസ് കൂടിയാണിത്.

തീർഥാടകർക്ക് ആവശ്യമായ അടിയന്തിര മെഡിക്കൽ-ലോജിസ്​റ്റിക്കൽ സേവനങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിനും, പ്രതികരണ വേഗത വർധിപ്പിക്കുന്നതിനും ഈ ഡ്രോൺ സർവീസ് വലിയ തോതിൽ സഹായകരമാകും. കഴിഞ്ഞ ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള മെഡിക്കൽ, ലോജിസ്​റ്റിക്കൽ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിരുന്നു.

ആ പരീക്ഷണങ്ങളുടെ വിജയകരമായ വിപുലീകരണമെന്ന നിലയിലാണ്, സുരക്ഷയുടെയും ഗുണനിലവാരത്തി​െൻറയും പ്രവർത്തന കാര്യക്ഷമതയുടെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ച് ഈ പുതിയ സീസണിൽ ഡ്രോൺ വിതരണത്തിന് പൂർണമായ പ്രവർത്തനാനുമതി നൽകാൻ അതോറിറ്റി തീരുമാനിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drone delivery of medicines brings relief to Hajj pilgrims
Next Story