ഡ്രോണുകൾ വഴി മരുന്നുകൾ എത്തിക്കുന്ന പരീക്ഷണം വിജയകരം
text_fieldsമക്ക: പുണ്യസ്ഥലങ്ങളിൽ ഡ്രോണുകൾ വഴി മരുന്ന് എത്തിക്കാനുള്ള ആദ്യത്തെ പരീക്ഷണം വിജയകരം. തീർഥാടകർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ആരോഗ്യമന്ത്രാലയം മരുന്നുകൾ എത്തിക്കുന്നതിനാണ് ഡ്രോൺ പരീക്ഷിച്ചത്. ഡ്രോണുകൾ വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും ഇടയിൽ മരുന്നുകൾ എത്തിക്കൽ വിജയകരമായി പരീക്ഷിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഇത് ഗുണപരമായ ഒരു ചുവടുവെപ്പാണ്. മക്ക ഹെൽത്ത് ക്ലസ്റ്ററും നാഷനൽ യൂനിഫൈഡ് പ്രൊക്യുർമെൻറ് കമ്പനി ഫോർ മെഡിസിൻസ്, എക്യുപ്മെന്റ് ആൻഡ് മെഡിക്കൽ സപ്ലൈസും തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തമാണ് ഈ വർഷത്തെ ഹജ്ജ് സീസണിലേക്ക് ആവശ്യമായ മരുന്നുകൾ ഡ്രോണുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കുന്നതിന് സഹായകമായത്. ഈ സംരംഭം മുഖേന വേഗത്തിൽ മരുന്നുകളും ഉപകരണങ്ങളും എത്തിക്കാനും ആരോഗ്യ സേവനങ്ങളെ പിന്തുണക്കാനും കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

