Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രംപിന്റെ...

ട്രംപിന്റെ പിന്മാറ്റത്തിന്​ ശേഷവും സൗദിയിലേക്ക്​ ഡ്രോൺ ആക്രമണ ശ്രമം, തകർത്ത്​ പ്രതിരോധ സേന

text_fields
bookmark_border
ട്രംപിന്റെ പിന്മാറ്റത്തിന്​ ശേഷവും സൗദിയിലേക്ക്​ ഡ്രോൺ ആക്രമണ ശ്രമം, തകർത്ത്​ പ്രതിരോധ സേന
cancel

റിയാദ്: ഇറാനെതിരായ ആക്രമണങ്ങളിൽ നിന്ന് അഞ്ച് ദിവസത്തേക്ക് ഏകപക്ഷീയമായി പിൻവാങ്ങുകയാണെന്ന ഡോണൾഡ് ട്രംപിന്റെ നിർണായക പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയും പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നു. തിങ്കളാഴ്​ച ഉച്ചക്ക് വന്ന ട്രംപിന്റെ പ്രഖ്യാപനത്തെ അവഗണിച്ച് വൈകീട്ട്​ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണ ശ്രമം നടത്തി.

വൈകീട്ടും രാത്രിയിലുമായി ഇടവിട്ടുള്ള സമയങ്ങളിലെത്തിയ അഞ്ച്​ ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. തിങ്കളാഴ്​ച രാവിലെ വടക്കൻ, കിഴക്കൻ മേഖലകൾ ലക്ഷ്യമാക്കി എത്തിയ ഏഴ്​ ഡ്രോണുകൾ നേരത്തെ ​തടഞ്ഞിരുന്നു.

റിയാദ് നഗരത്തെ ലക്ഷ്യം വെച്ച് വിക്ഷേപിച്ച രണ്ട് ബാലിസ്​റ്റിക് മിസൈലുകളിൽ ഒന്ന് ആകാശത്തുവെച്ച് തന്നെ തകർക്കുകയും ചെയ്​തു. രണ്ടാമത്തെ മിസൈൽ ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone attackDonald TrumpSaudi ArabiaUS Israel Iran War
News Summary - Drone attacks thwarted in Saudi Arabia after Trump's withdrawal
Next Story