ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
text_fieldsറിയാദ്: സൗദി അറേബ്യയിലെ റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ ഇറാഖിൽ നിന്നുള്ള ഡ്രോണുകൾ ഉപയോഗിച്ച് നടന്ന ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
ആക്രമണത്തിൽ ചിലർക്ക് പരിക്കേൽക്കുകയും പൈപ്പ്‌ലൈനിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള സാങ്കേതിക നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇറാഖ് മണ്ണിൽനിന്ന് സൗദിക്കും അയൽരാജ്യങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ അവസരം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. ഈ അഭ്യർഥന മാനിച്ചും ഇറാഖ് സർക്കാരിന്റെ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായും തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദിയുടെ തീരുമാനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

