എണ്ണപ്പാടത്തിനു നേരെ ഡ്രോൺ ആക്രമണം; വിവിധ രാജ്യങ്ങൾ പ്രതിഷേധിച്ചു
text_fieldsജിദ്ദ: സൗദിയിലെ ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ ബഹ ്റൈൻ, കുവൈത്ത്, ജോർഡൻ, അഫ്ഗാനിസ്താൻ, ജിബൂതി, ഇൗജിപ്ത് തുടങ്ങിയ രാജ്യങ്ങൾ അപലപ ിച്ചു. മേഖലയിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്നും വിവിധ രാജ്യങ്ങളുടെ വിദേശ കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.സൗദിയിലെ എണ്ണപൈപ്പുകൾ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം തികച്ചും ഭീരുത്വമാണെന്ന് അറേബ്യൻ പാർലമെൻറ് അധ്യക്ഷൻ ഡോ. മിശ്അൽ അൽസലമി അപലപിച്ചു. അന്താരാഷ്ട്ര എണ്ണ വിതരണം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണം. ലോക സമ്പദ്ഘടനക്ക് നേരെയുള്ള ഭീഷണിയാണിത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സൗദിക്ക് നേരെ ആവർത്തിച്ചുള്ള ഹൂത്തികളുടെ ആക്രമണം അവർ ഭീകരരും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാത്തവരുമാണെന്ന് തെളിയിക്കുകയാണ്.
ഭീകരരുടെ പട്ടികയിൽ ഹൂത്തികളെ ഉൾപ്പെടുത്തണമെന്ന യു.എൻ സുരക്ഷ കൗൺസിലിനോടുള്ള അഭ്യർഥന ആവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനവും സ്ഥിരതയും തകർക്കുന്ന, സുരക്ഷക്ക് ഭീഷണിയായ ഇത്തരം ആക്രമണത്തെയും അവർക്ക് സഹായം നൽകുന്നവരെയും നിലക്കുനിർത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. സമാധാനവും സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും അറേബ്യൻ പാർലമെൻറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശൈബ എണ്ണപ്പാടത്തെ പ്രകൃതിവാതക യൂനിറ്റിനു നേരെയുണ്ടായ ആക്രമണത്തെ ഒ.െഎ.സിയും അപലപിച്ചു. ലോക എണ്ണ വിതരണം തടസ്സപ്പെടുത്തുക ലക്ഷ്യമിട്ടുള്ള ആക്രമണം അങ്ങേയറ്റം അപലപനീയവും കുറ്റകൃത്യവുമാണെന്ന് ജനറൽ സെക്രട്ടറി ഡോ. യൂസുഫ് ബിൻ അഹ്മദ് അൽ ഉസൈമീൻ പറഞ്ഞു. സമാധാനവും സ്ഥിരതയും നിലനിർത്താൻ സൗദി അറേബ്യ നടത്തുന്ന ഏത് ശ്രമങ്ങൾക്കൊപ്പവും ഒ.െഎ.സിയുണ്ടാകുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. മുസ്ലിം വേൾഡ് ലീഗും ഗൾഫ് സഹകരണ കൗൺസിലും ആക്രമണത്തെ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
