Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവനിതകൾ തിരയുന്നത്​...

വനിതകൾ തിരയുന്നത്​ മികച്ച ബ്രാൻഡുകൾ

text_fields
bookmark_border
വനിതകൾ തിരയുന്നത്​ മികച്ച ബ്രാൻഡുകൾ
cancel

റിയാദ്​: ഞായറാഴ്​ച വനിതകൾ വാഹനവുമായി റോഡിലിറങ്ങാനിരിക്കെ  കാർവിപണി സജീവം.  മികച്ച ബ്രാന്‍ഡുകളാണ് വനിതകള്‍ തിരയുന്നത് എന്ന്​ കാർ ഷോറൂം അധികൃതർ പറയുന്നു. സുരക്ഷയും ഭദ്രതയുമുള്ള കരുത്തുറ്റ വാഹനങ്ങളാണ് വനിതകള്‍ വാങ്ങുന്നത്. പിന്തുണയുമായി രാജ്യത്തെ പുരുഷ സമൂഹവും രംഗത്തുണ്ട്. വാഹനമോടിക്കാൻ വനിതകൾക്ക്​ അനുമതി നൽകി സൽമാൻ രാജാവ്​ ചരിത്രവിജ്​ഞാപനം പുറപ്പെടുവിച്ചതുമുതൽ സൗദിയിലെ കാർഷോറൂമുകൾ ഉണർവിലാണ്​. മാസങ്ങൾക്ക്​ മുമ്പ്​ തന്നെ ഷോറൂമുകളിൽ വനിതാസാന്നിധ്യം പ്രകടമായിത്തുടങ്ങി.​

നിരവധി എക്​സിബിഷനുകൾ വനിതകൾക്ക്​ വേണ്ടി മാത്രം സൗദി നഗരങ്ങളിൽ നടന്നു.  ജോലി സൗകര്യം ലക്ഷ്യം വെച്ചാണ് പലരും സ്വന്തം വാഹനം വാങ്ങുന്നത്. ഗുണമുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുളളതുമാണ്​ സ്​ത്രീകൾ തെരഞ്ഞെടുക്കുന്നത്​ എന്ന്​ ഷോറൂം അധികൃതർ പറഞ്ഞു. തിരക്കേറെയുള്ള റിയാദില്‍ ഡ്രൈവിങ് അനുവദിക്കാന്‍ അല്‍പ സമയം കാത്തിരിക്കാമായിരുന്നു എന്ന് അഭിപ്രായമുള്ളവരുണ്ട്.  

വനിതാ ഡ്രൈവിങ് സാധാരണ സംഭവമാണ്. പക്ഷേ റിയാദ് മെട്രോ ജോലി തീരും വരെ കാത്തിരിക്കാമായിരുന്നു എന്നാണ്​ ചിലരുടെ അഭിപ്രായം. തിരക്ക് കുറയുന്നത് അവര്‍ക്ക് കൂടുതല്‍‌ സുരക്ഷയാകുമെന്നാണ്​ ഇതിന്​ പറയുന്ന കാരണം. അതേ സമയം സ്​ത്രീകളെ ​ഡ്രൈവിങിന്​ പ്രോൽസാഹിപ്പിക്കേണ്ടതാണെന്നും അടിസ്​ഥാന ആവശ്യങ്ങൾക്ക്​ പോലും അവർക്കത്​ ആവശ്യമാണെന്നും റിയാദ്​ സ്വദേശി മുഹമ്മദ്​ അൽ ഗമാദി പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsDrivingmalayalam news
News Summary - driving - saudi - gulf news
Next Story