Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാർ ഷോറൂമുകളിൽ...

കാർ ഷോറൂമുകളിൽ വനിതകളുടെ തിരക്ക്​

text_fields
bookmark_border
കാർ ഷോറൂമുകളിൽ വനിതകളുടെ തിരക്ക്​
cancel

ജിദ്ദ: വനിത ഡ്രൈവിങ്​ തുടങ്ങിയ ശേഷം സൗദി അറേബ്യയിലെ കാർ ഷോറൂമുകളിൽ വലിയ തിരക്ക്​. വനിതകൾക്കായി മിക്ക ഷോറൂമുകളു​ം പ്രത്യേക ഹെൽപ്​ ഡെസ്​കുകൾ സ്​ഥാപിച്ചിട്ടുണ്ട്. സൗദി സമൂഹത്തിൽ വന്ന ഇൗ മാറ്റത്തി​​െൻറ അനുരണനങ്ങൾ അറിയാൻ പല ഏജൻസികളും അഡ്വൈസറി ബോർഡുകൾ സ്​ഥാപിക്കുകയും പ്രത്യേക സർവേകൾ നടത്തുകയും ചെയ്യുന്നു. ഇൻഷുറൻസ്​, മെയിൻറനൻസ്​, കാർ അക്​സസറീസ്​ തുടങ്ങിയ രംഗങ്ങളിലും ചലനം ഉണ്ടായിട്ടുണ്ട്​.

ചില ഏജൻസികൾ വനിത ഷോറൂമുകളും തുറന്നു. വനിതകളെ സ്വീകരികാൻ പ്രത്യേക പരിശീലനം നേടിയ സൗദി വനിതകളെയും ഷോറൂമുകളിൽ നിയമിച്ചു. വനിതകൾക്ക്​ കാർ ഒാടിച്ചുനോക്കാനുള്ള സൗകര്യവും നൽകുന്നുണ്ട്​. മിക്ക വനിതകളും കാർ തെരഞ്ഞെടുക്കു​േമ്പാൾ സുരക്ഷക്കാണ്​ മുൻഗണന നൽകുന്നത്​. അപകടങ്ങളിൽ നിന്ന്​ പരമാവധി സംരക്ഷണം നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ ഉള്ള കാറുകൾക്കാണ്​ ഡിമാൻഡ്​. സീറ്റ്​ ബെൽറ്റ്​, എയർബാഗ്​ തുടങ്ങിയ കാര്യങ്ങൾ അവർ പ്രത്യേകം ചോദിച്ച്​ അറിയുന്നു. മിക്ക കമ്പനികളും വനിതകൾക്കായി പ്രത്യേക വിൽപനാനന്തര സേവന പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsDrivingmalayalam news
Next Story