ഡ്രൈവേഴ്സ് അസോസിയേഷൻ ധനസഹായം നൽകി
text_fieldsഹസ്സൻ ഫാറൂഖിന്റെ കുടുംബത്തിനു വേണ്ടി വേ ഓഫ് ലൈഫ് ഡ്രൈവേഴ്സ് അസോസിയേഷൻ സ്വരൂപിച്ച ധനസഹായം കൈമാറുന്നു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച തമിഴ് തഞ്ചാവൂർ സ്വദേശി ഹസ്സൻ ഫാറൂഖിന്റെ കുടുംബത്തിന് വേ ഓഫ് ലൈഫ് ഡ്രൈവേഴ്സ് അസോസിയേഷൻ ധനസഹായം നൽകി. ഹസ്സൻ ഫാറൂഖ് അസോസിയേഷൻ അംഗമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് നിരാലംബമായ കുടുംബത്തിന് വേണ്ടി വേ ഓഫ് ലൈഫ് കമ്മിറ്റി 5,72,600 രൂപയാണ് സ്വരൂപിച്ച് നൽകിയത്. വേ ഓഫ് ലൈഫ് കമ്മിറ്റി പ്രസിഡന്റ് ബിൻഷാദ് ബാലുശ്ശേരി, സെക്രട്ടറി സിജു ബഷീർ കൊല്ലം, ട്രഷറർ ശൈഖ് മുഹമ്മദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ തെന്നല സിദ്ദീഖ്, റസാഖ് താജുദ്ദീൻ, നൗഷാദ് പട്ടാമ്പി എന്നിവർ സഹായം കൈമാറി.

