ഡ്രൈവേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsതഫ്സീർ കൊടുവള്ളി (പ്രസി), നഈം നിലമ്പൂർ (സെക്ര.), ജബ്ബാർ മുക്കം (ട്രഷ)
റിയാദ്: സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ (സദ്വ) നാലാം വാർഷിക പൊതുേയാഗം ചേർന്നു. ഓൺലൈനായി നടന്ന യോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്ന് 150ഓളം പേർ യോഗത്തിൽ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. നാലുവർഷം കൊണ്ട് അംഗങ്ങളിൽനിന്ന് മരണം സംഭവിച്ചവരുടെ കുടുംബങ്ങൾക്കും അപകടങ്ങളിൽ പരിക്കേറ്റവർക്കും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും 92 ലക്ഷം രൂപയുടെ സഹായങ്ങൾ നൽകാൻ സാധിച്ചതായി പ്രവർത്തനറിപ്പോർട്ടിൽ പറഞ്ഞു. ധനസഹായം വർധിപ്പിക്കാനും കൂടുതൽ സഹായങ്ങൾ അംഗങ്ങളിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു.
പ്രവാസികൾക്കു വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഇൻഷുറൻസ് പദ്ധതിയായ ഭാരതീയ ഭീമ യോജന പദ്ധതിയിൽ മുന്നൂറോളം അംഗങ്ങളെ ഉൾപ്പെടുത്താനും ധാരണയായി. അഞ്ചാം വർഷത്തേക്കുള്ള ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. ഭാരവാഹികൾ: തഫ്സീർ കൊടുവള്ളി (പ്രസി), നഇൗം നിലമ്പൂർ (സെക്ര), ജബ്ബാർ മുക്കം (ട്രഷ), പ്രമോദ് മാഹി, അഷ്റഫ് ആയൂർ, ഷാജഹാൻ കൂടരഞ്ഞി (വൈ. പ്രസി), ഇല്യാസ് പതിമംഗലം, റഷീദ് വാവാട്, മുജീബ് ഡിസ്കോ (ജോ. സെക്ര), കാസിം മുക്കം, ഒ.വി. ആബിദ്, ഷബീർ കിമാരി (സബ് ട്രഷ), സുബൈർ മുക്കം (ചീഫ് കോഒാഡിനേറ്റർ), നൗഷാദ് തൃശൂർ, നിസാമുദ്ദീൻ കൊല്ലം (ഫൈനാൻസ് കൺട്രോളർ), സാലിഹ് ഓമശ്ശേരി (പ്രോഗ്രാം കോഒാഡിനേറ്റർ), ഫായിസ് വെണ്ണക്കാട് (മീഡിയ കോഒാഡിനേറ്റർ), വിജയൻ പുറമേരി, അസീസ് മാനിപുരം, അഷ്റഫ് മാനിപുരം, അഷ്റഫ് ഇങ്ങാപ്പുഴ, ഫൈസൽ വാഴക്കാട്, സുബൈർ, മിനാർ ചാത്തന്നൂർ, പി.പി. ഗഫൂർ, സിദ്ദീഖ് പടനിലം, നസീം പുല്ലൂരാംപാറ, ബഷീർ ആരാമ്പ്രം, മൊയ്തീൻകുട്ടി, ഷുഹൈബ് മാനിപുരം, അൻവർ സാദത്ത് ബാലുശ്ശേരി, അനസ് വട്ടോളി, മുസ്തഫ വയനാട്, നസീർ മണ്ണാർക്കാട്, അഷ്റഫ് പതിമംഗലം, സലാം ഓമശ്ശേരി, നഫീർ മലപ്പുറം, റിയാസ് ചാത്തന്നൂർ, ഷമീർ കൈതപ്പൊയിൽ, റിഷാദ് തിരുവമ്പാടി, ജംഷീർ മങ്ങാട്, അഫ്സൽ കൂമ്പാറ, സഫ്നാസ് ബാലുശ്ശേരി, മുനീർ നമ്പോല, ഫൈസൽ കക്കാട്, ഷറീജ് വാവാട് (എക്സിക്യൂട്ടിവ് അംഗങ്ങൾ). യോഗത്തിൽ പ്രസിഡൻറ് തഫ്സീർ അധ്യക്ഷത വഹിച്ചു. ചീഫ് കോഒാഡിനേറ്റർ സുബൈർ മുക്കം ഉദ്ഘാടനം ചെയ്തു. കോവിഡ് മൂലവും മറ്റും മരിച്ചവരുടെ വിയോഗത്തിൽ യോഗം അനുശോചിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. ഇൽയാസ് പതിമംഗലം സ്വാഗതവും റഷീദ് വാവാട് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.