സൗദിയിൽ കൊച്ചുകുട്ടികളെ വാഹനത്തിെൻറ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ
text_fieldsജിദ്ദ: കൊച്ചുകുട്ടികളെ വാഹനത്തിെൻറ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിെൻറ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്തനിലയിൽ ഇരുന്നാൽപോലും ലംഘനമായി കണക്കാക്കും. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം. മുൻസീറ്റിൽ ആര് കൂടെയുണ്ടെങ്കിലും ഇരുത്തരുത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
10 വയസ്സിനു താഴെയുള്ള കുട്ടികളെ കാറിെൻറ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് വകുപ്പ് നേരത്തേ വ്യക്തമാക്കിയതാണ്. സുരക്ഷ മുൻനിർത്തി കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ഷിർ വഴി ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണെന്നും മറ്റ് ലൈസൻസുകൾ പുതുക്കുന്നതിന് അടുത്തുള്ള ട്രാഫിക് ലൈസൻസ് ഓഫിസ് സന്ദർശിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസ് ഫീസും മെഡിക്കൽ പരിശോധനയും കഴിഞ്ഞിട്ടും ഹെവി ട്രാൻസ്പോർട്ട് ലൈസൻസ് ‘അബ്ഷിർ’ വഴി പുതുക്കാൻ കഴിയാത്തത് സംബന്ധിച്ചുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

