സൗദി നിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾ: കരാർ ഒപ്പുവെച്ചു
text_fieldsസൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ പുറത്തിറക്കുന്നതിനുള്ള കരാറിൽ പൊതുഗതാഗത അതോറിറ്റി ആക്ടിങ് ചെയർമാൻ ഡോ. റുമൈഹ് അൽ റുമൈഹും ഉബർ കമ്പനി സി.ഇ.ഒ
ദാര ഖസ്റോഷാഹിയും ഒപ്പുവെച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയിൽ ഈ വർഷം അവസാനത്തോടെ ഡ്രൈവറില്ലാ (സ്വയം നിയന്ത്രിത) വാഹനങ്ങൾ പുറത്തിറക്കുന്നതിനുള്ള പങ്കാളിത്ത കരാറിൽ പൊതുഗതാഗത അതോറിറ്റിയും ഉബർ ടെക്നോളജിയും ഒപ്പുവെച്ചു. സൗദി-യു.എസ് നിക്ഷേപ ഫോറത്തോടനുബന്ധിച്ച് റിയാദിൽ പൊതുഗതാഗത അതോറിറ്റി ആക്ടിങ് ചെയർമാൻ ഡോ. റുമൈഹ് അൽ റുമൈഹും ഉബർ കമ്പനി സി.ഇ.ഒ ദാര ഖസ്റോഷാഹിയുമാണ് ഒപ്പിട്ടത്.
പ്രാരംഭ നടപ്പാക്കൽ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതിനുള്ള പിന്തുണയും വാഹനങ്ങൾക്കുള്ളിൽ ഓപറേറ്റർമാരെയും ഉബർ കമ്പനി നൽകും. പൊതുഗതാഗത അതോറിറ്റി ഉബർ ആപ്പ് വഴി ആദ്യത്തെ സെൽഫ് ഡ്രൈവിറില്ലാ വാഹനസർവിസ് ആരംഭിക്കും. ഗതാഗത-ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയപദ്ധതിയുടെയും ‘വിഷൻ 2030’ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സാങ്കേതിക വികസനങ്ങൾക്കൊപ്പം സഞ്ചരിക്കാനും ഗതാഗത മേഖലയിൽ ആധുനിക കണ്ടുപിടിത്തങ്ങൾ കൊണ്ടുവരാനും സ്മാർട്ട് മൊബിലിറ്റി പ്രാപ്തമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
‘വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ സ്മാർട്ട് ഗതാഗത സാങ്കേതികവിദ്യകൾ പ്രാപ്തമാക്കുന്നതിനും ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളെ ഈ പങ്കാളിത്തം പിന്തുണക്കുന്നുവെന്ന് അൽറുമൈഹ് പറഞ്ഞു. ഈ സഹകരണത്തിലൂടെ മേഖലയിലുടനീളം സുരക്ഷയും സേവന ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും അൽറുമൈഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

