Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ പൊതുവഴിയിൽ കാർ അഭ്യാസപ്രകടനം; ഡ്രൈവർ പിടിയിൽ

text_fields
bookmark_border
നിയമനടപടികൾ സ്വീകരിച്ചതായി ട്രാഫിക് വിഭാഗം
സൗദിയിൽ പൊതുവഴിയിൽ കാർ അഭ്യാസപ്രകടനം; ഡ്രൈവർ പിടിയിൽ
cancel

തബൂക്ക്: പൊതുവഴിയിൽ കാർ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ തബൂക്ക് മേഖലയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (അൽ-മുറൂർ) അറസ്​റ്റ്​ ചെയ്തു. പ്രതി പൊതുവഴിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അഭ്യാസപ്രകടനം നടത്തുന്നതി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ട്രാഫിക് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

നിയമലംഘനം നടത്തിയ വ്യക്തിക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സൗദി ട്രാഫിക് വിഭാഗം വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. നിർദ്ദിഷ്​ട ശിക്ഷാ നടപടികൾ നടപ്പാക്കുന്നതിനായി പിടിയിലായ ഡ്രൈവറെ ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Driver caught for performing dangerous car stunts on public road in Saudi Arabia
Next Story