Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡിൽ മാലിന്യം തള്ളിയ ഡ്രൈവർ പിടിയിൽ

text_fields
bookmark_border
അനുമതിയില്ലാത്ത ലൈസൻസ് ഉപയോഗിച്ചാണ് ഇയാൾ വാഹനം ഓടിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി
റോഡിൽ മാലിന്യം തള്ളിയ ഡ്രൈവർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതി

കുവൈത്ത് സിറ്റി: ജബ്രിയയിൽ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ഡ്രൈവർ പിടിയിൽ. ബംഗ്ലാദേശി ട്രക്ക് ഡ്രൈവറാണ് പിടിയിലായത്. ഇയാളുടെ വാഹനം പിടിച്ചെടുക്കുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ആ വാഹനം ഓടിക്കാൻ അനുവാദമില്ലാത്ത ലൈസൻസ് ഉപയോഗിച്ചാണ് ഇയാൾ വാഹനം ഓടിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. റോഡ് മലിനമാക്കുന്ന വസ്തുക്കൾ വലിച്ചെറിയുക, അനുവാദമില്ലാത്ത ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുക എന്നിങ്ങനെ രണ്ട് ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ നടപടിയെടുത്തു. തുടർന്ന് ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയ പ്രതിയെ നാടുകടത്തും.

ഇത്തരം പെരുമാറ്റം അനുവദിക്കില്ലെന്നും, റോഡ് സുരക്ഷയും രാജ്യത്തെ തെരുവുകളുടെ ഭംഗിയും സംരക്ഷിക്കുന്നതിനായി നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Driver Caught Illegally Dumping Garbage on Public Road
Next Story