Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിഴക്കൻ...

സൗദി കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി ‘ഡ്രൈവ്-ത്രൂ’ ഗ്യാസ് സിലിണ്ടർ വിതരണ കേന്ദ്രം

text_fields
bookmark_border
സൗദി കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി ‘ഡ്രൈവ്-ത്രൂ’ ഗ്യാസ് സിലിണ്ടർ വിതരണ കേന്ദ്രം
cancel
camera_alt

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ-ബൈദ മുനിസിപ്പാലിറ്റി ആദ്യമായി ‘ഡ്രൈവ്-ത്രൂ’ ഗ്യാസ് സിലിണ്ടർ വിതരണ കേന്ദ്രം ആരംഭിച്ചപ്പോൾ

Listen to this Article

ദമ്മാം: സേവന മേഖലയിൽ നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ-ബൈദ മുനിസിപ്പാലിറ്റി ആദ്യമായി ‘ഡ്രൈവ്-ത്രൂ’ ഗ്യാസ് സിലിണ്ടർ വിതരണ കേന്ദ്രം ആരംഭിച്ചു. ദാഹിയത്ത് കിങ്​ ഫഹദ് മേഖലയിലാണ് ഈ പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമവും ആധുനികവുമായ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളിൽ നിന്ന് ഇറങ്ങാതെ തന്നെ ഗ്യാസ് സിലിണ്ടറുകൾ വാങ്ങാനും പണമടക്കാനും സാധിക്കും.

പ്രത്യേകമായി സജ്ജീകരിച്ച വിൻഡോകൾ വഴി വിൽപനയും പേയ്മെൻറും നടക്കുന്നതിനാൽ തിരക്ക് കുറക്കാനും വേഗത്തിൽ സേവനം ഉറപ്പാക്കാനും സാധിക്കും. വിതരണ കേന്ദ്രങ്ങളിലെ ട്രാഫിക് നിയന്ത്രിക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഈ മാതൃക സഹായിക്കും. ‘ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനുമുള്ള നഗരസഭയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. 2026-ഓടെ സമാനമായ രീതിയിലുള്ള അഞ്ച് പുതിയ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുണ്ട്’ -കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി വക്താവ് ഫൈസൽ അൽ-സഹ്റാനി പറഞ്ഞു.

നിലവിലുള്ള ഗ്യാസ് ഏജൻസികളുടെ കരാറുകൾ അവസാനിക്കുന്ന മുറക്ക് അവയും ഈ പുതിയ ആധുനിക മാതൃകയിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നൂതനമായ സേവന സംവിധാനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ വിഷൻ ലക്ഷ്യങ്ങളുമായി ഈ പദ്ധതി ചേർന്നുനിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas cylinderGulf NewsSaudi ArabiaSaudi Arabia News
News Summary - drive-through gas cylinder distribution center
Next Story