‘ഡ്രൈവ് മൈ കാർ’; സൗദി വനിത ഡ്രൈവർമാർക്ക് ആശംസയുമായി വിദ്യാർഥികൾ - വിഡിയോ
text_fieldsജിദ്ദ: ബീറ്റിൽസിെൻറ പ്രശസ്ത ഗാനം ‘ഡ്രൈവ് മൈ കാർ’ സൗദി അറേബ്യയിലെ വനിതകൾക്കായി സമർപ്പിച്ച് ഒരു സംഘം സംഗീത വിദ്യാർഥികൾ. അമേരിക്കയിലെ ബോസ്റ്റണിലുള്ള ബെർകിലി കോളജ് ഒാഫ് മ്യൂസിക്കിലെ വിദ്യാർഥികളാണ് ‘ഡ്രൈവ് മൈ കാർ’ അറബിയിൽ പുനരവതരിപ്പിച്ചത്. സിറിയയിലെ ഹോംസ് സ്വദേശിയായ നാനു റഇൗസ് എന്ന യുവതിയാണ് ഗായിക. ഫലസ്തീനിൽ നിന്നുള്ള ടോണി ബർഹൂം, താരിഖ് റൻതീസി എന്നിവർ കാനൂൻ തന്ത്രികൾ മീട്ടുന്നു.
ജോർഡാനിയായ ലൈത്ത് സാദിഖ് ആണ് റിഥമിസ്റ്റ്. ഒാറിഗണിൽ നിന്നുള്ള ജൂഡ് ഹെൻഡേഴ്സൺ ആണ് ഗിറ്റാർ വായിക്കുന്നത്. സെല്ലോയിൽ നാസിം അൽ അത്റാശും ഒപ്പം നാനോ റീസുമാകുേമ്പാൾ സംഘം പൂർത്തിയാകുന്നു. മേയ് 17 ന് റെക്കോഡ് ചെയ്ത ഗാനം ജൂൺ 24 ന് വനിതകൾക്ക് ഡ്രൈവിങിനുള്ള നിയന്ത്രണം നീക്കുന്നതിന് തൊട്ടുമുമ്പാണ് റിലീസ് ചെയ്തത്.
ബ്രിട്ടീഷ് ബാൻഡായ ബീറ്റിൽസിെൻറ 1965 ൽ പുറത്തിറങ്ങിയ ‘റബർ സോൾ’ എന്ന ആൽബത്തിലെ ഹിറ്റ് ഗാനമാണ് ‘ഡ്രൈവ് മൈ കാർ’. പോപ്പ് സംഗീതരംഗത്തെ ഇതിഹാസ നാമമായ പോൾ മക്കാർട്നിയാണ് പ്രാഥമിക രചന നിർവഹിച്ചത്. മറ്റൊരു ബീറ്റിൽസ് താരം ജോൺ ലെന്നെൻറ സംഭാവന കൂടിയായപ്പോൾ ഗാനം നാമിപ്പോൾ കേൾക്കുന്ന രൂപം പ്രാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
