Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപഠിതാവി​െൻറ...

പഠിതാവി​െൻറ അഭിരുചിക്ക് പ്രാമുഖ്യം നല്‍കണം:- ഡോ. എച്ച്.എ റഹ്​മാന്‍

text_fields
bookmark_border
പഠിതാവി​െൻറ അഭിരുചിക്ക് പ്രാമുഖ്യം നല്‍കണം:- ഡോ. എച്ച്.എ റഹ്​മാന്‍
cancel
camera_alt????.?????.?? ?????? ????????? ???????????? ?????????? ???????????? ?????????? ???? ??????????????? ????? ????????????? ??????????? ??. ?????.? ????????? ??????????????

ദമ്മാം: വിദ്യാഭ്യാസ കരിയര്‍ മേഖലകളില്‍ ഇടം കണ്ടത്തുന്നതില്‍ പഠിതാവി​​െൻറ അഭിരുചിക്കും ചിന്തകള്‍ക്കും സ്വപ ്നങ്ങള്‍ക്കും കരുത്ത് പകരാനാണ്​ രക്ഷിതാക്കൾ മുൻഗണന നല്‍കേണ്ടതെന്ന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനും കേരളാ യൂനിവ േഴ്​സിറ്റി മുന്‍ അസിസ്​റ്റൻറ്​ രജിസ്​ട്രാറുമായ ഡോ. എച്ച്.എ റഹ്​മാന്‍ പറഞ്ഞു. സമസ്ത ഇസ്​ലാമിക്​ സ​െൻറർ (എസ്​.​​​െഎ.സി) വിദ്യാഭ്യാസ വ്യക്തിത്വ വികസന വിഭാഗം​ (ട്രൻറ്​​) ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച ‘എജുക്കേഷൻ എംപവർമ​െൻറ്​’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിദ്യാഭ്യാസം: നവജാഗരണം​​ പ്രതീക്ഷകളും ഇടപെടലുകളും’ എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം മികവി​​െൻറയും കഴിവി​​െൻറയും പരിഗണനക്കപ്പുറം പണവും സ്വാധീനവും കൊണ്ട്​ നേടുന്നതിന്​ നിലവാരമുണ്ടാവില്ലെന്നും പറഞ്ഞു. എസ്​.​​​െഎ.സി സൗദി നാഷനല്‍ വൈസ് പ്രസിഡൻറ്​ ബഷീര്‍ ബാഖവി ഉദ്​ഘാടനം ചെയ്​തു.

ട്ര​െൻറ്​ ചെയര്‍മാന്‍ അബ്​ദുറഹ്​മാന്‍ പൂനൂര്‍ അധ്യക്ഷത വഹിച്ചു. സവാദ് ഫൈസി വര്‍ക്കല വിശിഷ്​ടാതിഥിയെ പരിചയപ്പെടുത്തി. അബൂജിര്‍ഫാസ് മൗലവി അറക്കല്‍, കാദര്‍ വാണിയമ്പലം, സുലൈമാന്‍ ഫൈസി, സവാദ് ഫൈസി പയ്യക്കി എന്നിവര്‍ സംസാരിച്ചു. ബാസിത്ത് പട്ടാമ്പി സ്വഗതവും മാഹീന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു. ഡോ. എച്ച്.എ റഹ്​മാന്​ ബഷീര്‍ ബാഖവി ഉപഹാരം നൽകി. ജലീല്‍ ഹുദവി, അഷ്‌റഫ്‌ അശ്രഫി, നജ്മുദ്ദീന്‍‍, മജീദ്‌ വാണിയമ്പലം, സുബൈര്‍ അന്‍വരി കൊപ്പം, മോയിതീന്‍ പട്ടാമ്പി, മുസ്‌തഫ പതൂർ, നാസര്‍ വയനാട് ഹാരിസ്, കാസര്‍കോട്​ മുനീര്‍, റാഫി പട്ടാമ്പി എന്നിവര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsdr.h rahman
News Summary - dr.h rahman-saudi-saudi news
Next Story