Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാംസ്​കാരിക സൗദിക്ക്​...

സാംസ്​കാരിക സൗദിക്ക്​ പെരുന്നാൾ സമ്മാനം: ഇത്​റയിൽ ലോകോത്തര നാടകശാല തുറന്നു

text_fields
bookmark_border
സാംസ്​കാരിക സൗദിക്ക്​ പെരുന്നാൾ സമ്മാനം: ഇത്​റയിൽ ലോകോത്തര നാടകശാല തുറന്നു
cancel

ദമ്മാം: ദഹ്​റാനിലെ കിങ്​ അബ്​ദുൽ അസീസ്​ വേൾഡ്​ കൾച്ചർ സ​​െൻററിൽ (ഇത്​റ) ലോകോത്തര നിലവാരത്തിലുള്ള നാടകശാല തുറന്നു. സൗദിയിലെ ആദ്യത്തെ ഇൻറർനാഷനൽ തിയറ്ററാണ്​ ചെറിയപെരുന്നാളാഘോഷത്തി​​​െൻറ നിറവിൽ ഉദ്​ഘാടനം ചെയ്​തത്​. പതിനായിരം ചതുരശ്ര അടിമീറ്ററിൽ  സജ്ജമാക്കിയ തിയറ്ററിൽ 900 പേർക്ക്​ ഇരിക്കാൻ അത്യാധുനിക കസേരകൾ ഒരുക്കിയിട്ടുണ്ട്​. സ്​റ്റേജ്​  ആവശ്യാനുസരണം നീക്കാൻ പറ്റിയതാണ്​. ഒരേസമയം 80 സംഗീത കച്ചേരിക്കാർക്ക്​ സ്​റ്റേജിൽ സൗകര്യമുണ്ടാവും. നിമിഷങ്ങൾക്കകം മാറ്റാവുന്ന 62 കർട്ടനുകൾ ഉണ്ട്​.

സൗദി നാടക പ്രവർത്തകർക്കും എഴുത്തുകാർക്കുംവിദ്യാർഥികൾക്കും അനവധി സാധ്യതകൾ തുറക്കുന്നതാണ്​ പുതിയ തിയറ്റർ. ഉദ്​ഘാടനത്തോടനുബന്ധിച്ച്​ റഷ്യൻ സംഗീകച്ചേരിയാണിവിടെ അരങ്ങേറിയത്​. തിങ്കളാഴ്​ച വരെ റഷ്യൻസംഗീതവിരുന്നുണ്ട്​. പെരുന്നാളിനോടനുബന്ധിച്ച്​ ഇത്​റയിൽ 30 ഒാളം സാംസ്​കാരികപരിപാടികളാണ്​ അരങ്ങേറുന്നത്​. നാടകം, സർക്കസ്​, പാവകളി, സംഗീതപരിപാടികൾ എന്നിവ ഇതിലുൾപെടും. സൗദിയിലെ ആദ്യഎണ്ണക്കിണർ കണ്ടെത്തിയ സ്​ഥലത്താണ്​ ലോകസാംസ്​കാരികസമുച്ചയം(ഇത്​റ) സ്​ഥാപിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsdrama treatere
News Summary - drama treatere-saudi-gulf news
Next Story