Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​​ഡ്രെയ്​നേജ്​...

​​ഡ്രെയ്​നേജ്​ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കി യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ

text_fields
bookmark_border
​​ഡ്രെയ്​നേജ്​ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കി യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ
cancel
camera_alt

യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ ന​ഗ​രി​യു​ടെ വി​ദൂ​ര ദൃ​ശ്യം 

യാം​ബു: മ​ഴ​വെ​ള്ളം ഡ്രെയ്​നേജ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ തി​രി​ച്ചു​വി​ടാ​ൻ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ന​ട​പ​ടി​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​കു​ന്നു. പേ​മാ​രി മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും ദു​രി​ത​വും പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഏ​റെ ഫ​ലം ക​ണ്ട​താ​യി വി​ല​യി​രു​ത്തു​ന്നു.

ഇ​തു മൂ​ലം പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ത​ന്നെ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ അ​തോ​റി​റ്റി ന​ട​പ്പാ​ക്കി​യ മ​ഴ​വെ​ള്ള ഡ്രെയ്​നേജ്​ സം​വി​ധാ​ന​ത്തി​െൻറ ഗു​ണ​നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും കാ​ര​ണം യാം​ബു​വി​ലെ റോ​യ​ൽ ക​മീ​ഷ​ൻ ന​ഗ​രം സ്ഥാ​പി​ച്ച​ത്​ മു​ത​ൽ ഇ​വി​ടു​ത്തെ പ്ര​ധാ​ന റോ​ഡു​ക​ൾ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ​നി​ന്ന് മു​ക്ത​മാ​ണ്.

ക​ന​ത്ത മ​ഴ​യി​ലും ഇ​വി​ടു​ത്തെ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ക്ലാ​ഡി​ങ്​ പ്രോ​ജ​ക്​​ടു​ക​ൾ, ഡ്രെയ്​നേജ്​ സം​വി​ധാ​ന​ത്തി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്നി​വ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഫ​ല​പ്രാ​പ്തി കൈ​വ​രി​ക്കു​ക​യും ചെ​യ്തു.

യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് മെ​യി​ൻ​റ​ന​ൻ​സ് വി​ഭാ​ഗം റോ​ഡു​ക​ളു​ടെ സു​ര​ക്ഷ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ഏ​റെ ജാ​ഗ്ര​ത കാ​ണി​ക്കു​ന്നു. ഏ​റ്റ​വും മി​ക​ച്ച സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. മ​ഴ​മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന റോ​ഡ് ത​ട​സ്സ​ങ്ങ​ളും മ​റ്റും മു​ൻ​കൂ​ട്ടി ക​ണ്ട് അ​തി​ന് പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ റോ​യ​ൽ ക​മീ​ഷ​ൻ അ​തോ​റി​റ്റി പ്ര​ത്യേ​കം ശ്ര​ദ്ധ പു​ല​ർ​ത്താ​റു​ണ്ട്.

സു​ര​ക്ഷ​ക്കാ​വ​ശ്യ​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ ചെ​യ്യു​ന്നു. സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ ന​ഗ​ര​മാ​യ യാം​ബു ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി​യു​ടെ മേ​ൽ​ത്ത​രം വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഏ​റെ ഫ​ലം ക​ണ്ടി​ട്ടു​ണ്ട്.

യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ മെ​യി​ൻ​റ​ന​ൻ​സ് വ​കു​പ്പി​ലെ വി​ദ​ഗ്ധ​രു​ടെ​യും മ​റ്റു വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കാ​ര്യ​ക്ഷ​മ​ത ഇ​വി​ടു​ത്തെ മാ​തൃ​ക​പ​ര​മാ​യ വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​താ​യി വി​ല​യി​രു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yamboo Royal CommissionDrainage system
News Summary - Drainage system upgraded by Yamboo Royal Commission
Next Story