Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. സിദ്ദീഖ്​ അഹമ്മദ്​ പ്രവാസി ഭാരതീയ സമ്മാൻ ഏറ്റുവാങ്ങി

text_fields
bookmark_border
pravasi bharathiya samman
cancel
camera_alt

ഡോ. സിദ്ദീഖ്​ അഹമ്മദിനുള്ള പ്രവാസി ഭാരതീയ സമ്മാൻ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ് സമ്മാനിക്കുന്നു

ദമ്മാം: ഡോ. സിദ്ദീഖ് അഹമ്മദ് പ്രവാസി ഭാരതീയ സമ്മാൻ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം റിയാദിലെ ഇന്ത്യൻ എംബസി ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ അദ്ദേഹത്തിന്​ പുരസ്കാരം സമ്മാനിച്ചു. ഡൽഹിയി​ൽ നടക്കുന്ന ചടങ്ങിൽ രാഷ്​ട്രപതിയാണ് സാധാരണ​ പുരസ്​കാരങ്ങൾ സമ്മാനിക്കാറുള്ളത്​. എന്നാൽ കോവിഡ്​ പശ്ചാത്തലത്തിൽ ചടങ്ങ്​ എംബസി ആസ്​ഥാനത്തേക്ക്​ മാറ്റുകയായിരുന്നു.

സൗദിയിലുൾപ്പെടെ വ്യവസായ ശൃംഖല കെട്ടിപ്പടുക്കുകയും ഇന്ത്യ-സൗദി ബന്ധങ്ങൾക്ക്​ കരുത്തു പകരുകയും ചെയ്​തതിനാണ്​ സിദ്ദീഖ്​ അഹമ്മദ്​ അവാർഡിന്​ അർഹനായത്​. സൗദിയിലെ സാധാരണ പ്രവാസികൾക്ക്​ അനുഗുണമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ സിദ്ദീഖ്​ അഹമ്മദ്​ നേതൃത്വം നൽകിയിരുന്നു. സൗദിയും ഇന്ത്യയും തമ്മിൽ വർദ്ധിച്ചു വരുന്ന കരുത്തുറ്റ ഉഭയകക്ഷി ബന്ധങ്ങളിൽ ഡോ. സിദ്ദീഖ്​ അഹമ്മദ്​ ഉൾപ്പെടെയുള്ളവരുടെ പങ്ക്​ വളരെ വലുതാണന്ന്​ ഉപഹാരം സമ്മാനിച്ചുകൊണ്ട്​ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ പറഞ്ഞു.

ഇന്ത്യൻ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ ഡോ. സിദ്ദീഖ്​ അഹമ്മദ്​ തനിക്ക് കിട്ടിയ അംഗീകാരം ഗൾഫ്​ പ്രവാസികൾക്കായി സമർപ്പിക്കുന്നുവെന്ന്​ പറഞ്ഞു. സാമൂഹിക ബാധ്യത നിറവേറ്റാതെയുള്ള ഒരു ജീവിതവും പൂർണ്ണമാകില്ല എന്നു തന്നെയാണ് തന്‍റെ വിശ്വാസം. അതുകൊണ്ടു തന്നെ തന്‍റെ പ്രവർത്തന മേഖല സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്ന ചിന്തയാണ്​ തന്നെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



(ഡോ. സിദ്ദീഖ്​ അഹമ്മദിനുള്ള പ്രശസ്​തി പത്രം ഭാര്യ നുഷൈബയോടൊപ്പം അദ്ദേഹം ഏറ്റുവാങ്ങുന്നു)


മാതാപിതാക്കൾ ചെറുപ്പത്തിൽ പകർന്നുതന്ന നന്മകളാണ് ജീവകാരുണ്യ മേഖലകളിൽ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. 20 ലധികം രാജ്യങ്ങളിൽ വ്യവസായ ശൃംഖലയുള്ള ​ഡോ. സിദ്ദീഖ്​ അഹമ്മദ്​ ഓയിൽ, ഗ്യാസ്​, പവർ, കൺസ്​ട്രക്​ഷൻ, ഐ.ടി, മീഡിയ, ലോജിസ്​റ്റിക്​, ഓ​ട്ടോമോട്ടീവ്​, ട്രെയിനിങ്, വിദ്യാഭ്യാസം, ആരോഗ്യം, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങി നിരവധി മേലകളിൽ വിജയ ചരിത്രം രചിച്ചിട്ടുണ്ട്​.

സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടർന്ന് കേരള സർക്കാരുമായി സഹകരിച്ച് ജയിൽ വാസികളെ നാട്ടിലെത്തിക്കാൻ അദ്ദേഹം പ്രഖ്യാപിച്ച 'സ്വപ്ന സാഫല്ല്യം' പദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും നൂറുകണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുകയും ചെയ്തിരുന്നു. സാനിറ്റേഷൻ രംഗത്തെ വിപ്ലവമായി മാറിയ ഇ-ടോയ് ലറ്റുകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിയാത്മകമായി നടപ്പാക്കിയത് ഡോ. സിദ്ദീഖ് അഹമ്മദിന്‍റെ കീഴിലുള്ള കമ്പനിയാണ്.

'ശുചിത്വ ഭാരത മിഷൻ' പദ്ധതിയോടനുബന്ധിച്ചു ഭാരത സർക്കാർ തന്നെ ഈ പദ്ധതിയെ ഏറെ പ്രോൽസാഹിപ്പിക്കുകയും പ്രധാനമന്ത്രിയുടെ പ്രത്യേക അവാർഡിന്​ അർഹമാക്കുകയും ചെയ്​തു. ഫോബ്സ് മിഡിൽ ഈസ്റ്റിന്‍റെ കണ്ടെത്തൽ പ്രകാരം അറബ് മേഖലയിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്ന 20 പ്രമുഖ ഇന്ത്യൻ ബിസിനസ്​ ലീഡേഴ്​സ് പട്ടികയിൽ ഡോ. സിദ്ദീഖ് അഹമ്മദും ഉൾപ്പെട്ടിട്ടുണ്ട്.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇന്ത്യ സൗദി കൗൺസിൽ അംഗം, കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഗൾഫ് കമ്മിറ്റി അംഗം, മിഡിൽ ഈസ്റ്റ് പെട്രോളിയം ക്ലബ്​ അംഗം എന്നീ നിലയിലും ഡോ. സിദ്ദീഖ് അഹമ്മദ് പ്രവർത്തിക്കുന്നു. ഗൾഫിലെ വ്യത്യസ്ത രാജ്യങ്ങളിലായി വ്യത്യസ്ത മേഖലകളിൽ നിക്ഷേപം നടത്തിയ വ്യവസായികളിൽ ഒരാൾ കൂടിയാണ്​ ഡോ. സിദ്ദീഖ് അഹമ്മദ്​. മുൻ അവാർഡ് ജേതാക്കളായ ഷിഹാബ് കൊട്ടുക്കാട്, ഡോ. കരീമുദ്ദീൻ, സീന ജഫി എന്നിവരും മാധ്യമപ്രവർത്തകൻ സിറാജ് വഹാബും ആശംസകൾ നേർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dr. Siddique Ahmed received the Pravasi Bharatiya Samman
Next Story