Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകച്ചവടത്തിലുപരി...

കച്ചവടത്തിലുപരി സാമൂഹിക പ്രതിബദ്ധത; ഡോ. സിദ്ദീഖ്​ അഹമ്മദിന് പ്രവാസി ഭാരതീയ സമ്മാൻ​

text_fields
bookmark_border
dr siddique ahmed
cancel

ദമ്മാം: ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാന്​ സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ഇറാം ​ഗ്രൂപ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ഡോ. സിദ്ദീഖ്​ അഹമ്മദ്​ അർഹനായി. സൗദിയിൽ നിന്ന്​ ഇൗ വർഷത്തെ പുരസ്​കാരത്തിന്​ തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനായി അദ്ദേഹം. അദ്ദേഹം ബിസിനസ്​ രംഗത്തെ അദ്ദേഹത്തി​െൻറ പ്രവർത്തനങ്ങൾ പരിഗണിച്ചാണ്​ പുരസ്​കാരമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ്​ ആചരണത്തോട്​ അനുബന്ധിച്ച്​ ഇന്ത്യൻ പ്രസിഡൻറി​െൻറ സാന്നിദ്ധ്യത്തിലാണ്​ പ്രവാസി സമ്മാൻ പുരസ്​കാര ജോതാക്കളെ പ്രഖ്യാപിച്ചത്​​.


ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഇന്ത്യയുടെ യശ്ശസ്​​ ഉയർത്തിപ്പിടിച്ച്​ മികച്ച നേട്ടങ്ങൾ ​ൈകവരിക്കുന്ന ഇന്ത്യക്കാരെയാണ്​ പ്രവാസി ഭാരതീയ സമ്മാൻ നൽകി ആദരിക്കുന്നത്​. വിവിധ ലോകരാജ്യങ്ങളിൽ നിന്ന്​ വ്യത്യസ്​ത മേഖലകളിൽ വിജയം വരിച്ച 30 പേരാണ്​ ഇത്തവണ പ്രവാസി സമ്മാൻ പുരസ്​കാരത്തിന്​ അർഹരായത്​. സൗദി അറേബ്യ കേന്ദ്രമാക്കി ഇന്ത്യയുടെ അന്തസുയർത്തുന്ന വ്യവസായ സാമ്രാജ്യം പടുത്തുയർത്തുകയും സാമൂഹിക പ്രതിബദ്ധതയിലൂ​ന്നിയ പ്രവർത്തനത്തിലൂടെ ജീവകാരുണ്യ രംഗത്ത്​ സംഭാവനകൾ അർപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വമെന്ന പരിഗണനയാണ്​​ ഡോ. സിദീഖ്​ അഹമ്മദിനെ സൗദിയിൽ നിന്നുള്ള ഏക പ്രവാസി സമ്മാൻ പുരസ്​കാര ജേതാവാക്കിയത്​.


സാമൂഹിക പുരോഗതി കാംക്ഷിച്ച വ്യവസായി

സൗദി അറേബ്യ കേന്ദ്രമാക്കി ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ കച്ചവട സാമ്രാജ്യം കെട്ടിപ്പടുത്ത പ്രതിഭയാണ്​ ഡോ. സിദ്ദീഖ്​ അഹമ്മദ്​. 16 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 40ൽ അധികം കമ്പനികളാണ്​ അദ്ദേഹത്തി​െൻറ സാമ്രാജ്യം. കേവലം കച്ചവടം എന്നതിലുപരി സാമൂഹിക പ്രതിബദ്ധത കൂടി ഉൾപ്പെടുന്ന മേഖലകളിൽ മുതലിറക്കുകയും അത്​ വിജയിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്​ അദ്ദേഹത്തി​െൻറ ഏറ്റവും വലിയ പ്രത്യേകത. ലോക വ്യവസായത്തി​െൻറ ഗതി നിർണയിക്കുന്ന അതിപ്രധാന മേലകളായ എണ്ണയും പ്രകൃതി വാതകവും​, പവർ, നിർമാണ മേഖല, ഉദ്​പാദന മേഖല, ട്രാവൽ ആൻഡ്​ ടൂറിസം​, ആരോഗ്യ രംഗം​, വിവരസാ​േങ്കതിക മേഖല, മാധ്യമ രംഗം, ലോജിസ്​റ്റിക്​, ആ​ട്ടോമോട്ടീവ്​, ട്രേഡിങ്​, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ വിജയം വരിക്കാൻ അദ്ദേഹത്തിന്​ സാധിച്ചു എന്നതാണ്​ അദ്ദേഹത്തെ ബിസിനസ്​ പ്രതിഭയാക്കുന്നത്​. ത​െൻറ മേഖലകൾ തനിക്ക്​ ഗുണകരമാകുന്നതിനൊപ്പം സമൂഹത്തി​െൻറ പുരോഗമനപരമായ മാറ്റങ്ങൾക്കും ഉപയുക്തമാക്കണം എന്ന അദ്ദേഹത്തി​െൻറ ചിന്തയുടെ പ്രതിഫലനമായിരുന്നു രാജ്യം മുഴുവൻ അതിപ്രധാന മാറ്റത്തിന്​ വഴിയൊരുക്കിയ ഇൗ ടോയ്​ലറ്റ്​ സംവിധാനങ്ങൾ.

ശുചിത്വമുള്ള സമൂഹിക ചുറ്റുപാടുകളുടെ നിർമിതിയായിരുന്നു ഇതി​െൻറ സാ​ങ്കേതികത്വം വികസിപ്പിച്ച്​ പ്രചരിപ്പിക്കു​േമ്പാൾ അദ്ദേഹത്തി​െൻറ മുന്നിലുള്ള ലക്ഷ്യം. ഇത്​ രാജ്യം തിരിച്ചറിഞ്ഞതിനുള്ള അംഗീകാരമായാണ്​ 2015ൽ നടന്ന സഫൈഗരി ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ​ടായ്​ലറ്റ്​ ടൈറ്റൻ അവാർഡ്​ അദ്ദേഹത്തിന്​ സമ്മാനിച്ചത്​. അത്തരമൊരു ഇടപെടലായിരുന്നു അദ്ദേഹത്തി​െൻറ മാതൃദേശമായ പാലക്കാട്​ നടത്തിയത്​. വേനൽക്കാലത്ത്​ കടുത്ത വരൾച്ചയിലും കഠിന താപത്തിലും ഉരുകിയ ഒരു പ്രദേശത്തിന്​ സാന്ത്വനമായി അദ്ദേഹം ക്രിയാത്​മകമായി ഇടപെട്ടു.

നൂറുകണക്കിന്​ കുളങ്ങളും കിണറുകളും വൃത്തിയാക്കി ജല ഉറവകളെ വീണ്ടെടുത്തും ആയിരക്കണക്കിന്​ മരങ്ങൾ വെച്ചു പിടിപ്പിച്ചും അദ്ദേഹം അതിന്​ ഒരു പരിധി വരെ പരിഹാരം തീർത്തു. സൗദി അറേബ്യ പ്രവാസികൾക്കായി പ്രഖ്യാപിച്ച പൊതുമാപ്പ്​ കാലയളവിൽ ജയിലിലുള്ളവരെ നാട്ടിലെത്തിക്കാൻ അദ്ദേഹം പ്രഖ്യാപിച്ച സ്വപ്​ന സാഫല്യം പദ്ധതി സൗദി പ്രവാസ ചരിതത്തിലെ അതിപ്രധാന ഏടേണ്​. അദ്ദേഹത്തി​െൻറ കച്ചവട മേലകളെല്ലാം ഇത്തരത്തിൽ സാമൂഹിക നന്മകളെ കൂടി കൂട്ടിയിണക്കുന്നതാണ്​.


കായിക മേഖലകളിൽ അദ്ദേഹത്തി​െൻറഇടപെടലുകൾ ഒരുപാട്​ പ്രതിഭകൾക്ക്​ കരുത്തായി മാറി. ഫുട്​ബാളിൽ കേരളത്തിന്​ പുതിയ വസന്തം സമ്മാനിക്കാനും അദ്ദേഹത്തി​െൻറ ഇടപെൽ കൊണ്ട്​ സാധിച്ചു. അദ്ദേഹത്തി​െൻറ കഴിവും പ്രാപ്​തിയും തിരിച്ചറിഞ്ഞ്​​ വിവിധ മേഖലകളിൽ നിന്ന്​ ലഭിച്ച അംഗീകാരങ്ങൾക്ക്​ പുറമെ​ നിരവധി പദവികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്​. കോൺഫെഡറേഷൻ ഓഫ്​ ഇന്ത്യൻ ഇൻഡസ്​ട്രിയുടെ ആക്​ടീവ്​ ഗൾഫ്​ കമ്മിറ്റി മെമ്പറാണ്​ അദ്ദേഹം.

മിഡിലീസ്​റ്റിലെ പെട്രോളിയം ക്ലബ്​​ മെമ്പർ, സൗദിയിൽ 10 നിക്ഷേപക​ ലൈസൻസുള്ള മലയാളി, ഫെഡറേഷൻ ഓഫ്​ ഇന്ത്യൻ ചേംബർ ഓഫ്​ കോമേഴ്​സ് ആൻഡ്​​ ഇൻഡസ്​ട്രി ഇന്ത്യ, അറബ്​ കൗൻസിൽ കോചെയർ, സൗദി ഇന്ത്യ ബിസിനസ്​ നെറ്റ്​വർക്കി​െൻറ കിഴക്കൻ പ്രവിശ്യ വൈസ്​ പ്രസിഡൻറ്​, ലയൻസ്​ ക്ലബ്ബ്​ ഇൻറർനാഷനലി​െൻറ ലൈഫ്​ ​ൈടം മെമ്പർ തുടങ്ങി അനവധി നേട്ടങ്ങളും അംഗീകാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്​​. കൂടാതെ സൗദിയിലെ പ്രീമിയൻ റസിഡൻറ് എന്ന അംഗീകാരവും അദ്ദേഹത്തിന്​ ഉണ്ട്​. പാലക്കാട്​ മങ്കര, പനന്തറ വീട്ടിൽ അഹമ്മദ്​, മറിയുമ്മ ദമ്പതികളുടെ ഒമ്പതു മക്കളിൽ ഇളയ ആളാണ്​ സിദ്ദീഖ്​ അഹമ്മദ്​. നുഷൈബയാണ്​ ഭാര്യ. റിസ്​വാൻ, റിസാന, റിസ്​വി എന്നിവർ മക്കളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Bharatiya Sammandr siddique ahmed
Next Story