ഡോ. ഷാരോൺ സെൽവരാജിന് ‘ടാലൻറ് അവാർഡ്' നൽകി ആദരിച്ചു
text_fieldsഎം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷാരോൺ സെൽവരാജിനുള്ള നജ്റാൻ മലയാളി അസോസിയേഷന്റെ ’ടാലൻറ് അവാർഡ് 2024' സമ്മാനിച്ചപ്പോൾ
നജ്റാൻ: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷാരോൺ സെൽവരാജിന് നജ്റാൻ മലയാളി അസോസിയേഷൻ 'ടാലൻറ് അവാർഡ് 2024' നൽകി ആദരിച്ചു. പ്രത്യേക ചടങ്ങിൽ അസോസിയേഷൻ ഉപദേശക സമിതിയംഗം ഡോ. ബിനു ജോൺ, ഡോ.ഷാരോൺ സെൽവരാജ് ന്നുള്ള ഉപഹാരം സമ്മാനിച്ചു. സൗദിയിലെ നജ്റാനിൽ എട്ടാം ക്ലാസ് വരെ പഠനം നടത്തിയ ഷാരോൺ പിന്നീട് ഉപരിപഠനം നാട്ടിലായിരുന്നു പൂർത്തിയാക്കിയിരുന്നത്. അസോസിയേഷൻ പ്രസിഡന്റ് സനൽ, സെക്രട്ടറി വിപിൻ സത്യനേശൻ എന്നിവരും നജ്റാനിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖരും ആദരിക്കൽ പരിപാടിയിൽ പങ്കെടുത്തു.

