മലയാള സിനിമയിലെ പ്രാകൃതവൈകൃതം സമൂഹം നേരത്തേ പ്രതീക്ഷിച്ചത് - ഡോ. ഖാസിമുൽ ഖാസിമി
text_fields‘ഖുർആൻ വിഭാവന ചെയ്യുന്ന സമൂഹം’ എന്ന വിഷയത്തിൽ എസ്.ഐ.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ ഡോ. ഖാസിമുൽ ഖാസിമി സംസാരിക്കുന്നു.
ജിസാൻ: മലയാള സിനിമയിലെ ലജ്ജിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൽകണ്ഠ ഉളവാക്കുന്നവയാണങ്കിലും സദാചാരനിഷ്ഠ പുലർത്തുന്നവരും ധാർമിക സമൂഹവും നേരത്തേ പ്രതീക്ഷിച്ചതാണെന്നും ഡോ. ഖാസിമുൽ ഖാസിമി അഭിപ്രായപ്പെട്ടു.
കുത്തഴിഞ്ഞ പരസ്ത്രീ ബന്ധം ഖുർആൻ കണിശമായി വിലക്കിയതാണെന്നും മദ്യപാനം, കൊള്ള, കൊല, ബലാൽസംഗം, അക്രമവാസന, കുടുംബകലഹം തുടങ്ങിയ സമൂഹവിപത്തിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളിൽ അഭിനയിക്കുന്നവരിൽനിന്ന് ഇതൊക്കെ പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്മാർ ജോലിചെയ്ത് കുടുംബബാധ്യത ഏറ്റെടുക്കുക എന്നതാണു ഖുർആൻ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഖുർആൻ വിഭാവന ചെയ്യുന്ന സമൂഹം’ എന്ന വിഷയത്തിൽ എസ്.ഐ.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് മുസൽ കാസിം അൻവരി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ വാവൂർ, മുസാഫർ മുക്കം, ജാബിർ ചെമ്മാട്, അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ടി. സുബൈർ സ്വാഗതവും അക്ബർ അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

