Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. ​നി​ഷ മ​ധു ജു​ബൈ​ൽ...

ഡോ. ​നി​ഷ മ​ധു ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​​ന്റെ പു​തി​യ പ്രി​ൻ​സി​പ്പ​ൽ

text_fields
bookmark_border
ഡോ. ​നി​ഷ മ​ധു ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​​ന്റെ പു​തി​യ പ്രി​ൻ​സി​പ്പ​ൽ
cancel
camera_alt

ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​നി​ഷ മ​ധു, 2. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

ജു​ബൈ​ൽ: മ​ല​യാ​ളി​യാ​യ ഡോ. ​നി​ഷ മ​ധു ജു​ബൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​​ന്റെ പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റു. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഏ​റെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഡോ. ​നി​ഷ, മു​മ്പ് ഇ​റാം അ​ക്കാ​ദ​മി ഓ​ഫ് സ്പോ​ർ​ട്സ് ആ​ൻ​ഡ് എ​ക്സ​ല​ൻ​സി​​ൽ പ്രി​ൻ​സി​പ്പ​ളാ​യി​രു​ന്നു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​ണ്. പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നു​ള്ള ആ​ർ.​കെ. ആ​ലം​ഗീ​ർ ഇ​സ്‌​ലാം വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് ഡോ. ​നി​ഷ​യു​ടെ നി​യ​മ​നം. വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഡോ​ക്ട​റേ​റ്റ്, ബോ​ട്ട​ണി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, എം.​എ​ഡ്., എം.​ബി.​എ (ഹ്യൂ​മ​ൺ റി​സോ​ഴ്‌​സ് മാ​നേ​ജ്മെ​ന്റ്) എ​ന്നീ യോ​ഗ്യ​ത​ക​ളു​ള്ള ഡോ. ​നി​ഷ സൈ​ക്കോ​ള​ജി ആ​ൻ​ഡ് കൗ​ൺ​സി​ലി​ങ്ങി​ൽ ഡി​പ്ലോ​മ​യും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.


10 വ​ർ​ഷ​ത്തോ​ളം മി​ഡി​ൽ ഈ​സ്റ്റി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ-​ഇ​ത​ര മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​വ​ർ ഇ​ന്ത്യ​യി​ൽ സ്​​കൂ​ളു​ക​ളി​ൽ അ​ഞ്ച് വ​ർ​ഷം പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2023ലെ ​ത​മി​ഴ്​​നാ​ട് സ​ർ​ക്കാ​റി​ന്റെ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും 2025ലെ ​ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ ‘ടോ​പ് 50 വി​മ​ൻ ഐ​ക്ക​ൺ - ബെ​സ്​​റ്റ്​ പ്രി​ൻ​സി​പ്പ​ൽ’ അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ക​ലാ​തി​ല​ക​മാ​യി​രു​ന്ന ഡോ. ​നി​ഷ സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി വി​വി​ധ ക​ലാ​രം​ഗ​ങ്ങ​ളി​ലും ത​​ന്റേ​താ​യ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.ഊ​ർ​ജ​സ്വ​ല​ത​യും പ​രി​ച​യ​സ​മ്പ​ത്തു​മു​ള്ള ഡോ. ​നി​ഷ പ്രി​ൻ​സി​പ്പ​ലാ​യി എ​ത്തു​ന്ന​തോ​ടെ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് പാ​ഠ-​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ സ്‌​കൂ​ൾ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കു​തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dr. Nisha Madhu is the new principal of Jubail Indian School
Next Story