Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. ​മു​ഹ​മ്മ​ദ്...

ഡോ. ​മു​ഹ​മ്മ​ദ് ശ​രീ​ഫ് മ​ഞ്ഞ​പ്പാ​റ​ക്ക് 'അ​ജ്​​വ' യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
ഡോ. ​മു​ഹ​മ്മ​ദ് ശ​രീ​ഫ് മ​ഞ്ഞ​പ്പാ​റ​ക്ക് അ​ജ്​​വ യാ​ത്ര​യ​യ​പ്പ് ന​ല്‍കി
cancel
camera_alt

ഡോ. ​മു​ഹ​മ്മ​ദ് ശ​രീ​ഫ് മ​ഞ്ഞ​പ്പാ​റ​ക്ക് അ​ജ്​​വ ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍കി​യ​പ്പോ​ൾ

ജി​ദ്ദ: 26 വ​ര്‍ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് മ​ട​ങ്ങു​ന്ന അ​ല്‍അ​ന്‍വാ​ര്‍ ജ​സ്​​റ്റി​സ് ആ​ൻ​ഡ്​ വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (അ​ജ്​​വ) ജി​ദ്ദ ഘ​ട​കം ട്ര​ഷ​റ​റും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നു​മാ​യ കൊ​ല്ലം ആ​യൂ​ർ മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി ഡോ. ​മു​ഹ​മ്മ​ദ് ശ​രീ​ഫി​ന് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

ജി​ദ്ദ സീ​പോ​ര്‍ട്ടി​ല്‍ കോ​ണ്‍ട്രാ​ക്ടി​ങ്​ ക​മ്പ​നി​ക്ക് കീ​ഴി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷാ വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന അ​ദ്ദേ​ഹം ഹ​ജ്ജ് വേ​ള​യി​ൽ മി​ന​യി​ലെ​യും ഹ​റ​മി​ലെ​യും ഹാ​ജി​മാ​ർ​ക്കു​ള്ള വ​ള​ൻ​റി​യ​ര്‍ സേ​വ​ന​രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഹ്ര​സ്വ​മാ​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് മ​നാ​ഫ് മൗ​ല​വി പ​ന​വൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ വി​ജാ​സ് ഫൈ​സി ചി​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ഫീ​ഖ് കാ​പ്പി​ല്‍, അ​ബ്​​ദു​ൽ റ​ഷീ​ദ് ഓ​യൂ​ര്‍, നൗ​ഷാ​ദ് ഓ​ച്ചി​റ, അ​ബ്​​ദു​ൽ ല​ത്ത്വീ​ഫ് ക​റ്റാ​നം, ദി​ലീ​പ് താ​മ​ര​ക്കു​ളം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ റ​സാ​ഖ് മ​മ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newssaudi newsdr. muhammed shareefajva
Next Story