Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. ​മു​ഹ​മ്മ​ദ്...

ഡോ. ​മു​ഹ​മ്മ​ദ് അ​സ്‌​ലം അ​നു​സ്‌​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഡോ. ​മു​ഹ​മ്മ​ദ് അ​സ്‌​ലം അ​നു​സ്‌​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി തി​രൂ​ർ മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച ഡോ. ​മു​ഹ​മ്മ​ദ് അ​സ്‌​ലം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വി.​പി. മു​സ്ത​ഫ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഹ്ര​സ്വ​കാ​ലം കൊ​ണ്ട് ത​ന്നെ ജി​ദ്ദ സ​മൂ​ഹ​ത്തി​ൽ സാ​മൂ​ഹി​ക രാ​ഷ്​​ട്രീ​യ മേ​ഖ​ല​യി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ഡോ. ​മു​ഹ​മ്മ​ദ് അ​സ്‌​ല​മി​െൻറ പ്ര​വ​ർ​ത്ത​നം പൊ​തു പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് ജി​ദ്ദ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​സ്ത​ഫ പ​റ​ഞ്ഞു. ജി​ദ്ദ കെ.​എം.​സി.​സി തി​രൂ​ർ മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് യാ​സി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം നാ​സ​ർ വെ​ളി​യ​ങ്കോ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട്, ഉ​നൈ​സ് തി​രൂ​ർ, ശൗ​ക്ക​ത്ത് കൊ​ട​ക്ക​ൽ, മു​ഹ​മ്മ​ദ് ഷാ​ഫി തി​രൂ​ർ, അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഷ​മീം വെ​ള്ളാ​ട​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​പി. മു​ഷ്‌​റ​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:Dr. Muhammed Aslam organized memorial service 
Next Story