സാന്ത്വനക്കടൽ നീന്തിക്കയറി മറിയം
text_fieldsമനുഷ്യസ്നേഹത്തിെൻറ കടൽ നീന്തിക്കടക്കുന്നതിൽ ആത്മഹർഷം കൊള്ളുകയാണ് സൗദി നീന്തൽ ഇതിഹാസം ഡോ. മറിയം. ഇംഗ്ലീഷ് ചാനലും, ലണ്ടനിലെ തമിസ് നദിയും, ദുബൈ ക്രീക്കും നീന്തിക്കടന്ന് റെക്കോർഡുകൾക്ക് മുകളിൽ കയറി സൗദിയുടെ ഹരിതപതാക ഉയർത്തിപ്പിടിക്കുേമ്പാൾ ഇൗ യുവ ദന്തഡോക്ടർ മാനവികതയുടെ സന്ദേശം കൂടി പറഞ്ഞുവെക്കുന്നു. തെൻറ ഇൗ സാഹസികത സിറിയൻ അഭയാർഥികൾക്ക് സാന്ത്വനം പകരാൻ വേണ്ടി ലോകത്തോടുള്ള ക്ഷണമാണ്. കഴിയാവുന്നതെല്ലാം അവർക്കുവേണ്ടി ചെയ്യണം.
അഭയം തേടി വന്ന അനാഥർക്ക് എത്ര സേവനം ചെയ്താലും മതിയാവില്ല. കടലിടുക്കുകൾ മുറിച്ചു ന്തി താൻ ഭേദിക്കുന്ന റെക്കോർഡുകൾ അവർക്കു വേണ്ടിയുള്ളതാണ്. 2015 ൽ തുടങ്ങിയതാണ് സൗദി നീന്തൽ താരത്തിെൻറ സിറിയൻ ജനതക്ക് വേണ്ടിയുള്ള സാന്ത്വന പ്രവർത്തനങ്ങൾ. ജോർഡനിലെ അൽ അസ്റാഖ് അഭയാർഥിക്യാമ്പിൽ ഡോ. മറിയം ദന്താശുപത്രി തുടങ്ങി. 55000 ത്തോളം അഭയാർഥികളാണ് അന്ന് ജോർഡനിൽ ഉണ്ടായിരുന്നത്. അവർക്ക് വേണ്ടി അത്യാധുനിക സംവിധാനങ്ങളൊരുക്കി സൗജന്യചികിൽസ നൽകി വരികയാണ് ഡോ. മറിയം. ഇന്നും അത് തുടരുന്നു.
കുട്ടിക്കാലം മുതലേ നീന്തൽ പഠിക്കാൻ മോഹമായിരുന്നു. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും കിട്ടി. ഇംഗ്ലീഷ് ചാനൽ ഒറ്റക്ക് നീന്തിക്കടന്ന ലോകറെക്കോർഡുകാരി ഫിയോന സൗത് വെൽ ആണ് പരിശീലക. 2016 ൽ തുർക്കിയിൽ നടന്ന അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ ജയിച്ചാണ് ഡോ. മറിയം റെക്കോർഡുകൾക്ക് തുടക്കം കുറിച്ചത്. ഹെൽ സ്പോണ്ട് മുറിച്ചു കടന്ന് യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് നീന്തിയെത്തിയ ആദ്യസൗദി വനിത അങ്ങനെ ചരിത്രം രചിച്ചു. അതേ വർഷം തന്നെയാണ് ലണ്ടനിലെ തമിസ് നദി മുറിച്ചുകടന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചത്.
11 ദിവസം കൊണ്ട് 101 മൈൽ ദൂരം നീന്തി മറിയം പുതിയ ഇതിഹാസം കുറിച്ചു . 21 മൈൽ ദൂരം ഇംഗ്ലീഷ് ചാനൽ നീന്തിയ ആദ്യ സൗദി വനിതയെന്ന റെക്കോർഡും അവർ 2016 ൽ സ്വന്തമാക്കി. പത്ത് മണിക്കൂർ സമയമെടുത്താണ് മറിയം നേട്ടം കൊയ്തത്. 2017 മാർച്ചിൽ ദുബൈയിലെ ചെറു ഉൾക്കടൽ ഒമ്പത് മണിക്കൂറിനുള്ളിൽ നീന്തിക്കടന്ന് പുതിയ റെക്കോർഡ് കുറിച്ചു. നേട്ടങ്ങളെല്ലാം കൊയ്തെടുക്കുേമ്പാഴും ഡോ. മറിയത്തിന് ഒന്നേ പറയാനുള്ളൂ. അഭയാർഥികൾക്ക് വേണ്ടി കഴിയന്നുതെല്ലാം ചെയ്യാൻ ലോകത്തെ എല്ലാവരും തയാറാവണം.
അനാഥരായ കുഞ്ഞുങ്ങളുടെ, ബാല്യങ്ങളുടെ കണ്ണീരൊപ്പാൻ തന്നോടൊപ്പം വരൂ എന്നാണവർ ആവശ്യപ്പെടുന്നത്. അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ ഹയർ കമീഷനുമായി സഹകരിച്ചാണ് നലവിൽ ഇവരുടെ സേവന പ്രവർത്തനങ്ങൾ. സൗദി അറേബ്യയിലെ ബിൻലാദൻ കുടുംബാംഗമാണ് ഇൗ മനുഷ്യസ്നേഹി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
