ഡോ. ലുഖ്മാന് അസീർ ഫ്രൈഡേ ക്ലബും തനിമയും യാത്രയയപ്പ് നൽകി
text_fieldsഡോ. ലുഖ്മാന് അസീർ ഫ്രൈഡേ ക്ലബിന്റെ ഉപഹാരം നൽകുന്നു
ഖമീസ് മുശൈത്ത്: രണ്ടു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ലുഖ്മാന് അസീർ ഫ്രൈഡേ ക്ലബ്ബും തനിമ കലാസാംസ്കാരിക വേദിയും യാത്രയയപ്പ് നൽകി. അസീർ ഫ്രൈഡേ ക്ലബിന്റെ രൂപവത്കരണത്തിലും സംഘാടനത്തിനും മുൻകൈ എടുത്തവരിൽ ഒന്നാമനായിരുന്നു അദ്ദേഹം.
അസീർ മീഡിയ ഫോറം പ്രസിഡൻറ്, അൽ ജനൂബ് ഇൻറർനാഷനൽ സ്കൂൾ പി.ടി.എ പ്രസിഡൻറ്, കിങ് ഖാലിദ് യൂനിവേഴ്സിറ്റി മലയാളി അസോസിയേഷൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സാമ്പത്തിക നിക്ഷേപ ആസൂത്രണങ്ങൾ, പ്രവാസ വിഷയങ്ങൾ, ഇന്ത്യൻ രാഷ്ട്രീയം തുടങ്ങി സമകാലികമായ ഏതു വിഷയങ്ങളിലും ധാരാളം പഠനക്ലാസുകൾ അസീറിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം നടത്തിയിരുന്നു.
ഫ്രൈഡേ ക്ലബ്ബ് പ്രസിഡൻറ് ഡോ. അജ്മൽ (കിങ് ഖാലിദ് യൂനിവേഴ്സിറ്റി) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർമാരായ ഡോ. അബ്ദുൽ ഖാദർ തിരുവനന്തപുരം, നസീർ കോതമംഗലം, സലീൽ അഹമ്മദ്, ബീരാൻകുട്ടി (സില്കി), വഹീദ് മൊറയൂർ (പ്രവാസി വെൽഫെയർ), അബ്ദുൽ റഹ്മാൻ തലശ്ശേരി (തനിമ ഖമീസ് ഏരിയ കൺവീനർ) എന്നിവർ സംസാരിച്ചു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി സ്വാഗതം പറഞ്ഞു. ഫവാസ് അബ്ദുൽ റഹീം ഖിറാഅത് നിർവഹിച്ചു. ഡോ. ലുഖ്മാൻ മറുപടി പ്രസംഗം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

