Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. കാർത്തികേയൻ...

ഡോ. കാർത്തികേയൻ നിര്യാതനായി

text_fields
bookmark_border
ഡോ. കാർത്തികേയൻ നിര്യാതനായി
cancel

റിയാദ്: ബത്​ഹയിലെ അൽ റയാൻ പോളിക്ലിനിക്കിലെ ഇന്റേണൽ മെഡിസിൻ ഡോക്ടറായ തമിഴ്​നാട്​ സ്വദേശി കാർത്തികേയൻ (52) ഹൃദയഘാതത്തെ തുടർന്ന്​ മരിച്ചു. റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അൽ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്​റ്റ്​ ഡോ. ആശയാണ്​ ഭാര്യ.

ഇരുവരും നേരത്തെ ജിദ്ദ നാഷനൽ ഹോസ്​പിറ്റലിലാണ്​ സേവനം അനുഷ്​ടിച്ചിരുന്നത്​. ഒരു വർഷം മുമ്പാണ്​ റിയാദിലേക്ക്​ സ്ഥലം മാറിവന്നത്​. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ്​ വിദ്യാർഥിയായ മകനും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. ഡോ. കാർത്തികേയന്റെ നിര്യാണത്തിൽ ജിദ്ദ നാഷനൽ ഹോസ്​പിറ്റൽ അധികൃതരും സ്​റ്റാഫും അതീവ ദുഃഖം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Karthikeyan
News Summary - Dr. Karthikeyan passed away
Next Story