ഡോ. ഫർഹ നൗഷാദിനെ കെ.എം.സി.സി ആദരിച്ചു
text_fieldsജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ ഫാമിലി കൗൺസലറും മോട്ടിവേഷൻ സ്പീക്കറുമായ നിലമ്പൂർ എടക്കര സ്വദേശിനി ഡോ. ഫർഹ നൗഷാദിന് ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി ആദരവ് നൽകി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബൂട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ചെയർമാൻ കെ.കെ. മുഹമ്മദ്, മണ്ഡലം സെക്രട്ടറി ഫസലു മൂത്തേടം, മനാഫ് പൂക്കോട്ടുംപാടം, ജാബിർ ചങ്കരത്ത്, സൽമാൻ കല്ലിങ്ങപ്പാടൻ, അൻവർ ബാപ്പു, സലീം മുണ്ടേരി, കെ.ടി. ഉമ്മർ, കരീം കൂറ്റമ്പാറ, സജാദ് മൂത്തേടം, സുധീർ കുരിക്കൾ, ഉസ്മാൻ എടക്കര എന്നിവർ ആശംസകൾ നേർന്നു. പി.സി.എ. റഹ്മാൻ ഉപഹാരം കൈമാറി. അമീൻ ഇസ്ലാഹി സ്വാഗതവും ഷൗഫൽ കരുളായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

