Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. ​ഭ​ര​ത​ന്...

ഡോ. ​ഭ​ര​ത​ന് സു​ബൈ​ർ​കു​ഞ്ഞ്​ ഫൗ​ണ്ടേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
ഡോ. ​ഭ​ര​ത​ന് സു​ബൈ​ർ​കു​ഞ്ഞ്​ ഫൗ​ണ്ടേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ഡോ. ​ഭ​ര​ത​ന്​ സു​ബൈ​ർ​കു​ഞ്ഞു ഫൗ​ണ്ടേ​ഷ​െൻറ ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് കൈ​മാ​റു​ന്നു

റി​യാ​ദ്​: ആ​തു​ര ശു​ശ്രൂ​ഷ -ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും റി​യാ​ദി​ലെ പ്ര​മു​ഖ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നും റി​സാ പ്രോ​ഗ്രാം ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​യ ഡോ. ​എ.​വി. ഭ​ര​ത​ന് സു​ബൈ​ർ​കു​ഞ്ഞ്​ ഫൗ​ണ്ടേ​ഷ​െൻറ വി​വി​ധ വി​ങ്ങു​ക​ൾ സം​യു​ക്ത​മാ​യി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ പ്ര​വാ​സ​ത്തി​നൊ​ടു​വി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ അ​ദ്ദേ​ഹം വി​പു​ല​മാ​യ ഒ​രു സു​ഹൃ​ദ്​ വ​ല​യ​ത്തി​െൻറ ഉ​ട​മ​യാ​യി​രു​ന്നു. തു​ട​ക്കം മു​ത​ൽ​ത​ന്നെ ഫൗ​ണ്ടേ​ഷ​െൻറ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി റി​സ​യു​ടെ ക​ൺ​സ​ൽ​ട്ട​ൻ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ മൊ​ഡ്യൂ​ൾ ത​യാ​റാ​ക്കു​ന്ന​തി​ൽ പ്ര​ഥ​മ സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു. റി​സ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ സേ​വ​നം വി​ല​പ്പെ​ട്ട​താ​ന്നെ​ന്ന്​ പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് പ​റ​ഞ്ഞു.

കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ല​ഹ​രി​യെ​ന്ന സാ​മൂ​ഹി​ക വി​പ​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നാ​ട്ടി​ലും റി​സ​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി തു​ട​രു​മെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഡോ. ​ഭ​ര​ത​ൻ അ​റി​യി​ച്ചു. ഫൗ​ണ്ടേ​ഷ​െൻറ ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് കൈ​മാ​റി. ഹൈ​ബ്ര​ഡ്‌ പ്ലാ​റ്റ്​​ഫോ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യാ​ദി​ലു​ള്ള​വ​ർ നേ​രി​ട്ടും റി​സ​യു​ടെ വി​വി​ധ സോ​ണ​ൽ, മേ​ഖ​ല സ​മി​തി ഭാ​ര​വാ​ഹി​ക​ൾ സൂ​മി​ലൂ​ടെ​യും പ​ങ്കെ​ടു​ത്തു.

ഡോ​ക്ട​ർ​മാ​രാ​യ ജോ​ഷി ജോ​സ​ഫ്, ന​സീം അ​ക്​​ത​ർ ഖു​റൈ​ശി, ത​മ്പി വേ​ല​പ്പ​ൻ, അ​ഡ്വ. അ​നീ​ർ ബാ​ബു, റി​സാ കേ​ര​ള കോ​ഒാ​ഡി​നേ​റ്റ​ർ ക​രു​ണാ​ക​ര​ൻ പി​ള്ള, ഇ​ന്ത്യ​ൻ സ്​​കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ മീ​രാ റ​ഹ്‌​മാ​ൻ, വി.​എം. അ​ഷ്‌​റ​ഫ്, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​ർ​ജു​കു​ട്ടി മ​ക്കു​ള​ത്ത്, ഷ​മീ​ർ യൂ​സ​ഫ്, നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, ജ​ഹീ​ർ ബ​ഷീ​ർ, അ​ക്ബ​ർ അ​ലി, ഹാ​ഷിം ഇ​ടി​ഞ്ഞാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്.​കെ.​എ​ഫ് ഫാ​മി​ലി ഫോ​റം, ക്രി​യേ​റ്റി​വ്​ മൈ​ൻ​ഡ്‌​സ്, റി​യാ​ദ് കി​ഡ്സ് ക്രി​യേ​ഷ​ൻ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. റി​സാ സ്​​കൂ​ൾ ആ​ക്ടി​വി​റ്റി ക​ൺ​വീ​ന​ർ പ​ദ്മി​നി യു. ​നാ​യ​ർ സ്വാ​ഗ​ത​വും പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ നി​സാ​ർ ക​ല്ല​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent on a trip
News Summary - Dr. Bharathan Zubair Kunju Foundation sent on a trip
Next Story