അറഫ പ്രസംഗം നിർവഹിക്കാൻ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല
text_fieldsഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല
ജിദ്ദ: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പ്രഭാഷണം നിർവഹിക്കുന്നതിന് ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീലയെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ചുമതലപ്പെടുത്തി. ഇരുഹറം കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല മക്കയിലാണ് ജനിച്ചത്. സൗദിയിലെ മുതിർന്ന പണ്ഡിതന്മാരുടെ സമിതിയിൽ അംഗവും മക്ക മസ്ജിദുൽ ഹറാമിലെ ഇമാമും ആണ്.
മക്ക ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിൽ നിന്ന് ശരീഅ, ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിൽ നിന്ന് കർമശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. നിലവിൽ മസ്ജിദുൽ ഹറാം ഇമാമും ഖത്തീബുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ത്വാഇഫ് യൂനിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രഫസറുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

