ഡോ. സിദ്ദീഖ് അഹമ്മദിന് ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ അനുമോദനം
text_fieldsജിദ്ദ: പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ് ഇറാം ഗ്രൂപ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദിന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അഭിനന്ദനങ്ങളർപ്പിച്ചു. വിവിധ രാജ്യങ്ങളിൽ വ്യവസായരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും നാട്ടിലും മറുനാട്ടിലുമുള്ള കഷ്ടപ്പാടനുഭവിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സമയോചിതമായി ഇടപെട്ട് സഹായം ചെയ്യുന്നതിൽ എന്നും മുൻനിരയിലുണ്ടായിട്ടുള്ള വ്യക്തിത്വമാണ് ഡോ. സിദ്ദീഖ് അഹമ്മദെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഭാവിയിലും നാടിെൻറയും സമൂഹത്തിെൻറയും ഉന്നമനത്തിനുവേണ്ടി കരുത്തോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധ്യമാവട്ടെയെന്ന് യോഗം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, നാസർ ഖാൻ നാഗർകോവിൽ, അൽ അമാൻ അഹമ്മദ്, നാസർ മംഗളൂരു, റഊഫ് ജോക്കട്ടെ, ഹംസ ഉമർ, കോയിസ്സൻ ബീരാൻകുട്ടി, ഫൈസൽ മമ്പാട്, ഹനീഫ കിഴിശ്ശേരി എന്നിവർ സംബന്ധിച്ചു.

