ലോകസമ്മേളനത്തിൽ ശ്രദ്ധേയ സാന്നിധ്യമായി ഡോ. അമിത ബഷീർ
text_fieldsഡോ. അമിത ബഷീർ പുകയില നിയന്ത്രണത്തിനുള്ള ലോകസമ്മേളനത്തിൽ നിന്ന്
ദമ്മാം: വേര്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷൻ, ദ യൂനിയൻ, ബ്ലൂംബര്‍ഗ് ഫിലാന്ത്രിപീസ് എന്നീ സംഘടനകള്‍ സംയുക്തമായി അയര്‍ലൻഡ് ഡബ്ലിന്‍ കണ്വെന്ഷന് സെൻററില്‍ സംഘടിപ്പിച്ച ‘വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ ടൊബാക്കോ കൺട്രോള് 2025’ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി മലയാളി യുവതിയും.
മംഗളൂരു മണിപ്പാല്‍ കോളജ് ഓഫ് ദന്തല്‍ സയന്‍സ്, പബ്ലിക് ഹെല്‍ത്ത് ദന്തിസ്ട്രി വിഭാഗത്തിലെ ഡീനും സൗദി മലയാളി സമാജത്തിെൻറ സജീവ പ്രവർത്തകയുമായ ഡോ. അമിത ബഷീറാണ് പ്രബന്ധം അവതരിപ്പിക്കാൻ പ്രത്യേക ക്ഷണിതാവായി കോൺഫറൻസിൽ പങ്കെടുത്തത്.
മംഗളൂരു പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തില്‍ തയാറാക്കിയ പുകയില സംബന്ധമായ രോഗങ്ങളെ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും ചികിത്സിക്കുന്നതിനും പ്രാഥമിക ആരോഗ്യ പ്രവർത്തകരുടെ പങ്ക് എന്ന വിഷയമാണ് ഡോ. അമിത അവതരിപ്പിച്ചത്. നേരത്തേ തന്നെ ശ്രദ്ധ നേടിയ ഈ പഠനം അന്താരാഷ്ട്ര സയൻറിഫിക് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ മാസം 23, 24, 25 തീയതികളില്‍ ഡബ്ലിനില്‍ നടന്ന സമ്മേളനത്തില്‍ നൂറോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം, അയര്‍ലൻറ് പ്രധാന മന്ത്രി മിഷല്‍ മാര്ട്ടിന്, മോണ്ടെ നെഗ്രോ പ്രധാന മന്ത്രി മിലാക്കോ സ്പാജിക്, സി.ഇ.ഒ ആൻഡ് കോ ഫൗണ്ടർ ബ്ലൂംബര്‍ഗ് ഫിലാന്ത്രിപീസ് മൈക്കിൾ ബ്ലൂംബര്‍ഗ് എന്നിവര്‍ പങ്കെടുത്തു. മംഗളൂരു മണിപ്പാല്‍ കോളജ് ഓഫ് ദന്തല്‍ സയന്‍സ് പബ്ലിക് ഹെല്‍ത്ത് ദന്തിസ്ട്രി വിഭാഗത്തില്‍ ഡോ. പ്രവീണ്‍ ജോഡാലിയുടെ കീഴില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയാണ് എം.ഡി.എസ് ബിരുദധാരിയായ ഡോ. അമിത ബഷീര്‍. അക്കാദമിക് നേട്ടങ്ങള്‍ക്ക് പുറമേ മികച്ചൊരു അവതാരക കൂടിയാണ് അമിത. ഇറാം ഹോൾഡിങ്ങിന് കീഴിലുള്ള ഹൈഡ്രോഫിറ്റ് കമ്പനി എച്ച്.ആർ മാനേജർ ഷനീബ് അബൂബക്കറിന്റെ ഭാര്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

