റഹ്മയെയും റംലയെയും ഡോ. അബ്ദുല്ല അൽ റബീഅ സന്ദർശിച്ചു
text_fieldsസൊമാലിയൻ സയാമീസ് ഇരട്ടകളായ റഹ്മയെയും റംലയെയും ഡോ. അബ്ദുല്ല അൽറബീഅ സന്ദർശിച്ചപ്പോൾ
റിയാദ്: സൊമാലിയൻ സയാമീസ് ഇരട്ടകളായ റഹ്മയെയും റംലയെയും മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഅ സന്ദർശിച്ചു. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല ചൈൽഡ് സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് സൊമാലിയൻ സയാമീസുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
സയാമീസ് ഇരട്ടകളുടെ അവസ്ഥ പഠിക്കുന്നതിനും വേർപിരിയൽ ശസ്ത്രക്രിയ നടത്താനുള്ള സാധ്യത പരിഗണിക്കുന്നതിനുമായി അൽറബീഅ ഇരട്ടകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് ബുധനാഴ്ചയാണ് റഹ്മ, റംല എന്ന സൊമാലിയൻ സയാമീസ് ഇരട്ടകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.