Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ മന്ത്രിയുമായി ഡോ. അബ്ദുല്ല അൽറബീഅ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
റഷ്യൻ മന്ത്രിയുമായി ഡോ. അബ്ദുല്ല അൽറബീഅ കൂടിക്കാഴ്ച നടത്തി
cancel
camera_alt

റ​ഷ്യ​ൻ സി​വി​ല്‍ ഡി​ഫ​ന്‍സ്, എ​മ​ര്‍ജ​ന്‍സി മ​ന്ത്രി​യാ​യ കേ​ണ​ല്‍ ജ​ന​റ​ല്‍ അ​ല​ക്സാ​ണ്ട​ർ വ്യാ​ചെ​സ്ലാ​വോ​വി​ച്ച് കു​രെ​ൻ​കോ​വു​മാ​യി റോ​യ​ൽ കോ​ർ​ട്ട് ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ​റ​ബീ​അ

കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

റിയാദ്: റഷ്യൻ സിവില്‍ ഡിഫന്‍സ് ആന്റ് എമര്‍ജന്‍സി മന്ത്രിയുമായി ഡോ. അബ്ദുല്ല അൽറബീഅ കൂടിക്കാഴ്ച നടത്തി. റഷ്യൻ സന്ദർശനത്തിനിടെയാണ് റഷ്യൻ സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി മന്ത്രിയായ കേണല്‍ ജനറല്‍ അലക്സാണ്ടർ വ്യാചെസ്ലാവോവിച്ച് കുരെൻകോവുമായി റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്.

ദുരന്തങ്ങൾ, പ്രതിസന്ധികൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയിലെ സംരക്ഷണവും രക്ഷാപ്രവർത്തനവും, മാനുഷിക സഹായം, ദുരന്ത നിവാരണത്തിലെ അനുഭവസമ്പത്ത് പങ്കിടൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി സഹകാരണത്തിന്റെയും സംയുക്ത ഏകോപനത്തിന്റെയും സാധ്യതകൾ എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്തു.

മോസ്കോ സന്ദർശനത്തിനി ഡോ. അബ്ദുല്ല അൽറബീഅ റഷ്യൻ ഫെഡറേഷന്റെ എമർജൻസി സിറ്റുവേഷൻസ് മന്ത്രാലയ ആസ്ഥാനവും സന്ദർശിച്ചു. അടിയന്തര സാഹചര്യങ്ങൾ, ദുരന്ത നിവാരണം എന്നിവയിലെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി.

മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് റെസ്ക്യൂ സംഘങ്ങളുടെ പ്രവർത്തനങ്ങളും സിവില്‍ ഡിഫന്‍സ് രംഗത്തെ പ്രധാന രീതികളും അനുഭവസമ്പത്തും അദ്ദേഹം പരിചയപ്പെട്ടു. റഷ്യൻ സിവില്‍ ഡിഫന്‍സ് ആന്റ് എമര്‍ജന്‍സി മന്ത്രിയുമായി ഡോ. അബ്ദുല്ല അൽറബീഅ കൂടിക്കാഴ്ച നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Arabia and Russia Discuss Emergency Response and Humanitarian Aid
Next Story