ഡോ. എ.എ. അമീന്റെ നിര്യാണത്തിൽ അനുശോചിച്ച് ഐ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി
text_fieldsഡോ. എ.എ. അമീന്
റിയാദ്: ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ. അമീന്റെ നിര്യാണത്തിൽ ഐ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു ഡോ. എ.എ. അമീൻ. രാഷ്ട്രീയ മത സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിെൻറ വിയോഗം കനത്ത നഷ്ടമാണെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും പൊതുരംഗത്തിനും വലിയ വിടവാണ് നൽകുന്നതെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സായിദ് കള്ളിയത്ത് അഭിപ്രായപെട്ടു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഗസ്നി വട്ടക്കിണർ, ഇസ്ഹാഖ് തയ്യിൽ, അഫ്സൽ കട്ടപ്പള്ളി, ഇക്ബാൽ നരിപ്പറ്റ, റഷീദ് ഇരിക്കൂർ, മുനീർ കരുമ്പിൽ, ഹാശിം ഇരിക്കൂർ എന്നിവർ സംസാരിച്ചു.

