Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലു ഓണ്‍ലൈനില്‍ ഡിജിറ്റല്‍ ഉല്‍പന്നങ്ങള്‍ക്ക് ഇരട്ടിലാഭം; 200 റിയാല്‍ വരെ വിലക്കിഴിവൊരുക്കി കൂപ്പണ്‍ ഓഫറുകള്‍

text_fields
bookmark_border
ഓഫറുകള്‍ ഏപ്രില്‍ 15 വരെ
ലുലു ഓണ്‍ലൈനില്‍ ഡിജിറ്റല്‍ ഉല്‍പന്നങ്ങള്‍ക്ക് ഇരട്ടിലാഭം; 200 റിയാല്‍ വരെ വിലക്കിഴിവൊരുക്കി കൂപ്പണ്‍ ഓഫറുകള്‍
cancel

റിയാദ് : ലുലു ഓണ്‍ലൈനില്‍ വന്‍ വിലക്കിഴിവൊരുക്കി ഡിജി സേവേഴ്സ് ഓഫറുകള്‍. ലുലു ഓണ്‍ലൈന്‍ വഴി ലുലു കണക്ടിലെ ഡിജിറ്റല്‍ ഉല്‍പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഐടി, ഗെയിമിംഗ്, ഹോം അപ്ലയൻസുകൾ വാങ്ങുമ്പോഴാണ് ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവും മികച്ച കൂപ്പണ്‍ ഓഫറുകളിലൂടെ 200 റിയാല്‍ വരെ ഡിസ്കൗണ്ടും ലഭിക്കുക. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മിനിറ്റുകള്‍ക്കകമുള്ള ഡെലിവെറിയാണ് ലുലു ഉറപ്പാക്കുന്നത്. ഒപ്പം ഡെലിവറിയും സൗജന്യമാണ്.

സ്മാര്‍ട്ട് ഫോണ്‍, ടിവി, ലാപ്ടോപ്, സ്മാര്‍ട്ട് വാച്ച്, ടാബുകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഏ.സി, മിക്സി, എയര്‍ ഫ്രയര്‍, മൈക്രോ വേവ് ഒവന്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, മറ്റ് ടെക് ഗാഡ്ജറ്റുകള്‍ അടക്കം ഡിജിറ്റല്‍ ലോകത്തെ പുത്തന്‍ പുതിയതും ട്രെന്‍ഡിങുമായ സകല ഉല്‍പന്നങ്ങള്‍ക്കും വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് ലുലു ഓണ്‍ലൈനില്‍ ലഭിക്കുന്നത്.

100, 150, 200 റിയാല്‍ വരെ കൂപ്പണ്‍ ഓഫറുകള്‍

ലുലു ഓണ്‍ലൈന്‍ ഷോപ്പിംഗ് ഓഫറുകളെ ഏറ്റവും ആകര്‍ഷകമാക്കുന്നത് കൂപ്പണ്‍ കോഡ് ഓഫറുകളാണ്. കുറഞ്ഞത് മൂവായിരം റിയാലിന് ലുലു ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് KSA200 എന്ന കോഡ് ഉപയോഗിച്ച് തത്സമയം 200 റിയാല്‍ വരെ ഷോപ്പിംഗില്‍ വിലക്കിഴിവ് നേടാനാകും. AHLAN കൂപ്പണ്‍ കോഡ് ഉപയോഗിച്ച് രണ്ടായിരം റിയാലിന് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് 150 റിയാല്‍ വരെയും, WAFRA100 കോഡ് ഉപയോഗിച്ച് ആയിരം റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 റിയാല്‍ വരെയും പരമാവധി ഡിസ്കൗണ്ട് സ്വന്തമാക്കാം.

ലുലു 2.0 മോഡിലേക്കുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് ചുവടുവെപ്പിന് പിന്നാലെയാണ് ഡിജി സേവേഴ്സ് ഓഫറുകളുമായി ലുലു വീണ്ടും ഓണ്‍ലൈനില്‍ തരംഗം സൃഷ്ടിക്കുന്നത്. ഏപ്രില്‍ 15 വരെയാണ് ലുലു ഓണ്‍ലൈനില്‍ ഈ ഓഫറുകളുണ്ടായിരിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Double benefits for digital products on LuLu Online; coupon offers providing discounts up to 200 Riyals
Next Story